Image

ഇന്ത്യന്‍ അമേരിക്കന്‍ ശോഭന ജോഹ്‌റി വര്‍മയെ ലെയ്‌സണ്‍ ഓഫീസറായി ചിക്കാഗൊ ഇലക്ഷന്‍ കമ്മീഷന്‍ നിയമിച്ചു

പി പി ചെറിയാന്‍ Published on 18 March, 2020
ഇന്ത്യന്‍ അമേരിക്കന്‍ ശോഭന ജോഹ്‌റി വര്‍മയെ ലെയ്‌സണ്‍ ഓഫീസറായി ചിക്കാഗൊ ഇലക്ഷന്‍ കമ്മീഷന്‍ നിയമിച്ചു
ഷിക്കാഗോ: ഇന്ത്യന്‍ അമേരിക്കന്‍ വംശജ ശോഭന ജോഹ്‌റി വര്‍മയെ ഇന്ത്യന്‍ അമേരിക്കന്‍ വോട്ടര്‍മാരെയും ഇന്ത്യന്‍ കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷനുകളെയും ബോധവല്‍ക്കരിക്കുന്നതിനുള്ള ലെയ്‌സണ്‍ ഓഫിസറായി ഷിക്കാഗോ ഇലക്ഷന്‍ കമ്മീഷന്‍ നിയമിച്ചു. 

ആദ്യമായാണ് ഈ തസ്തികയില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജ നിയമിതയാകുന്നത്. 

ഇന്ത്യന്‍ വോട്ടര്‍മാര്‍ക്കു ഹിന്ദിയുള്‍പ്പെടെയുള്ള  ഭാഷയില്‍ സഹായം നല്‍കുന്നതിനും ശരിയായ വോട്ടിങ്ങ് അവകാശം ഉപയോഗിക്കുന്നതിനും വിവിധ ഭാഷാ പരിജ്ഞാനമുള്ള തിരഞ്ഞെടുപ്പ് ജഡ്ജിമാരെയും ഓഫിസര്‍മാരെയും കണ്ടെത്തി നിയമിക്കുന്നതിനുള്ള ഉപദേശം നല്‍കുക എന്നതാണ് ശോഭനയുടെ മുഖ്യചുമതല. ഇരട്ട ബിരുദാനന്തര ബിരുദധാരിയാണ് വര്‍മ. 

2011 മുതല്‍ നിലവിലുള്ള ഫെഡറല്‍ ലൊ അനുസരിച്ച് ഇംഗ്ലീഷ് ഭാഷ പരിജ്ഞാനമില്ലാത്തവര്‍ക്കു പ്രത്യേകിച്ച് ഏഷ്യന്‍ ഇന്ത്യന്‍ ഭാഷകള്‍ സംസാരിക്കുന്നവര്‍ക്ക് വോട്ടു ചെയ്യുന്നതിനാവശ്യമായ സഹായം ചെയ്യുന്നതിന ഉത്തരവാദപ്പെട്ടവരെ തിരഞ്ഞെടുപ്പു ദിവസം നിയമിക്കണമെന്ന് അനുശാസിക്കുന്നുണ്ട്. സ്പാനിഷ്, ചൈനീസ് ഭാഷ സംസാരിക്കുന്നവര്‍ക്കും ഇവരുടെ സേവനം ആവശ്യമാണ്. 

അഡ്വാന്‍സിങ്ങ് ജസ്റ്റിസ് ഷിക്കാഗോയും, സൗത്ത് ഏഷ്യന്‍ അമേരിക്കന്‍ പോളിസി ആന്‍ഡ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും ഷിക്കാഗോ ഇലക്ഷന്‍ കമ്മീഷനില്‍ 2011 മുതല്‍ ഇതേ ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നു. വര്‍മയെ നിയിക്കുന്നതിനുള്ള തീരുാനം സംഘടനാ നേതാക്കള്‍ സ്വാഗതം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക