Image

കോവിഡിനെ നേരിടാന്‍ ഓസ്‌ട്രേലിയയില്‍ 17, 600 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക പുനരുദ്ധാരണ പാക്കേജ്

Published on 18 March, 2020
കോവിഡിനെ നേരിടാന്‍ ഓസ്‌ട്രേലിയയില്‍ 17, 600 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക പുനരുദ്ധാരണ പാക്കേജ്
സിഡ്‌നി: കോവിഡ് 19 രോഗബാധ സൃഷ്ടിക്കാനിടയുള്ള സാമ്പത്തിക മാന്ദ്യം നേരിടുന്നതിന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ 17, 600 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചു.

ഇതിന്റെ ഭാഗമായി താഴ്ന്ന വരുമാനക്കാരുടെ അക്കൗണ്ടുകളിലേക്ക് 750 ഡോളര്‍ വീതം മാര്‍ച്ച് 31നകം നല്‍കും. ചെറുകിട- ഇടത്തരം ബിസിനസ് ചെയ്യുന്നവര്‍ക്ക് ഇരുപത്തയ്യായിരം ഡോളര്‍ വരെ ധനസഹായം നല്‍കുന്നതിനുള്ള പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക