Image

ചങ്ങനാശേരി സ്വദേശി ഇറ്റലിയില്‍ മരിച്ചു; ഹൃദയാഘാതമെന്നു ബന്ധുക്കള്‍

Published on 18 March, 2020
 ചങ്ങനാശേരി സ്വദേശി ഇറ്റലിയില്‍ മരിച്ചു; ഹൃദയാഘാതമെന്നു ബന്ധുക്കള്‍

കോട്ടയം: ചങ്ങനാശേരി സ്വദേശി ഇറ്റലിയില്‍ മരിച്ച നിലയില്‍. തൃക്കൊടിത്താനം കൊടിനാട്ടുംകുന്ന് കടമാഞ്ചിറ മാറാട്ടുകളം കുറുവച്ചന്റെ മകന്‍ എം.കെ. മാത്യു(ജോജി-57) യാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരത്തോടെ മാത്യു മരിച്ച വിവരം മാത്യുവിന്റെ ജര്‍മനിയില്‍ പഠിക്കുന്ന മകന്‍ കുര്യാക്കോസ്(അപ്പു) ആണ് തന്നെ അറിയിച്ചതെന്നു സഹോദരന്‍ എം.കെ.ജോസഫ് പറഞ്ഞു.

ഇറ്റലിയിലുള്ള വീടിന്റെ മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടതായി ഒപ്പം താമസിക്കുന്ന ശ്രീലങ്കന്‍ സ്വദേശിയായ ആള്‍ ജര്‍മനിയില്‍ ഉപരിപഠനം നടത്തുന്ന മകന്‍ കുര്യാക്കോസിനെ ഫോണില്‍ അറിയിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം എം.കെ.മാത്യു കടമാന്‍ചിറയിലുള്ള സഹോദരിയെ ഫോണില്‍ വിളിച്ചു സംസാരിച്ചിരുന്നതായും ജോസഫ് പറഞ്ഞു.

ഹൃദയാഘാതമാകാം മരണകാരണമെന്നാണ് ഇറ്റലിയിലെ സുഹൃത്തുക്കളില്‍നിന്നു ലഭിക്കുന്ന വിവരമെന്നും മറ്റു രോഗങ്ങളുള്ളതായി അറിയില്ലെന്നും ചങ്ങനാശേരിയിലുള്ള ബന്ധുക്കള്‍ പറഞ്ഞു.

ദുബായില്‍ ജോലി ചെയ്തിരുന്ന മാത്യു ഏതാനും വര്‍ഷങ്ങള്‍ക്കു മുന്പാണ് ഇറ്റലിയിലേക്കു പോയത്. ഇറ്റലിയില്‍ മെട്രോ സര്‍വീസില്‍ താത്കാലിക ജോലിയിലായിരുന്ന മാത്യുവിനു രണ്ടു മാസമായി ജോലിയില്ലായിരുന്നു. പത്തുവര്‍ഷംമുന്പ് ഭാര്യ ജസമ്മ രോഗത്തെ തുടര്‍ന്നു മരിച്ചിരുന്നു. നീന്തല്‍ താരം എടത്വ മണമേല്‍ സെബാസ്റ്റ്യന്‍ സേവ്യറിന്റെ സഹോദരിയാണ് ജസമ്മ. മറ്റൊരു മകന്‍ സേവ്യര്‍(അമല്‍) ചെന്നൈയില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക