Image

പ്രവാസി (ദീപ ബിബീഷ് നായര്‍)

Published on 22 March, 2020
പ്രവാസി (ദീപ ബിബീഷ് നായര്‍)
മനസുകൊണ്ടിന്നവനവിടെയാണ്
ആത്മബന്ധത്തിന്‍ വഴിയിലാണ്
കണ്ണടച്ചാലും തുറന്നാലുമെപ്പോഴും
കാണ്മതോ നാടിന്റെ കനവാണ്!!!

സ്വപ്നഭൂമിയിലവനെന്നുമേകനാണ്
കാത്തിരിപ്പിന്‍ കരുതലിന്‍ കാലമാണ്
ഉരുകുന്നതിരിപോലെ പൊരിയുന്നവെയിലിലും
മണലാരണ്യമിവനിന്ന് വീടാണ്!!!

വിളിക്കാത്തൊരതിഥിയായ് വ്യാധി പരന്നപ്പോള്‍
അവനിപ്പോ ഉള്ളിലോ വിങ്ങലാണ്
കണ്ണെത്താദൂരെയായ് പ്രിയരവരുറങ്ങുമ്പോ
കണ്ണറിയാതെ നിറയുന്നതിവനാണ്!!!

ജീവിതനൗകയിലേകനല്ലെന്നാലും
കരയ്ക്കണയുവാനിനിയേറെ ദൂരമുണ്ട്
തുഴയുന്നവന്‍ വീണ്ടും തീരത്തണയുവാന്‍
പ്രിയതമയുടെ ചുമലില്‍ തലചായ്ക്കുവാന്‍!!!



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക