Image

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കൊറോണ ഹെല്‍പ്പ് ഡെസ്‌ക്

Published on 23 March, 2020
 ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കൊറോണ ഹെല്‍പ്പ് ഡെസ്‌ക്

ഡബ്ലിന്‍: കൊറോണ അയര്‍ലന്‍ഡില്‍ പിടിമുറുക്കുമ്പോള്‍, ഗവണ്‍മെന്റ് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമ്പോള്‍ നമ്മുടെ സമൂഹത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന സഹോദരങ്ങളെ സഹായിക്കുവാന്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭ ഒരു ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു

പ്രാര്‍ഥനയില്‍ പരസ്പരം ശക്തിപ്പെടുത്തുന്നതിനൊപ്പം ഭൗതീകമായ ആവശ്യങ്ങളിലും പരിമിതിക്കുള്ളില്‍ ചെയ്യാവുന്ന സഹായങ്ങള്‍ ചെയ്യുവാന്‍ സഭ ആഗ്രഹിക്കുന്നു. സഭാ അംഗങ്ങള്‍ ഭൂരിപക്ഷവും ആരോഗ്യമേഖലയില്‍ ഈ മഹാമാരിക്കെതിരെ പോരാടുന്നവരാകയാല്‍ അവര്‍ക്കും അവരുടെ കുടുംബാഗങ്ങള്‍ക്കും ആവശ്യമായ പിന്തുണകൊടുക്കേണ്ടത് സഭയുടെ കടമയായി കരുതുന്നു.

നമ്മുടെ കുടുംബങ്ങള്‍ ഐസൊലേറ്റു ചെയ്യപ്പെടേണ്ടിവരുന്ന അവസ്ഥ സംജാതമാകുന്ന പക്ഷം അവര്‍ക്ക് ആവശ്യമായ ഭൗതീക, മാനസിക, ആത്മീയ പിന്തുണ നല്‍കുക എന്നതും വിദ്യാഭ്യാസത്തിനും ജോലിക്കുമായി അയര്‍ലന്‍ഡില്‍ ഒറ്റയ്ക്ക് താമസിക്കുന്ന സഭാഗംങ്ങളായ യുവജനങ്ങള്‍ക്ക് ഈ വിഷമാവസ്ഥയില്‍ സാധിക്കുന്ന സഹായം ചെയ്യുക എന്നതുമാണ് ഈ സംരഭത്തിന്റെ ലക്ഷ്യം.

ആവശ്യമായ പക്ഷം നിങ്ങള്‍ക്ക് ഏതുസമയത്തും താഴെപ്പറയുന്ന നംമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Beaumont: Sony Joseph : 0876721284, Saju Kombara : 0894612089

Blackrock: Jose Pallipatt : 0872194170, Rose Thomas : 0872875271

Blanchardstown: Benny John : 0873236132, Ligi Lijo : 0863034930

Bray: Ullas Thomas : 0879772324, Soja Josekutty : 0879010430

Inchicore : Sumith P.Varghese : 0894339070, Saliamma Pious : 0894377637

Lucan: Roy Perayil : 0876694782, Jincy Jiji : 0879110635

Phibsbrough: Binoy Jose : 0871365145, Julie Roy : 0899815180

Swords: George Purappnthanam : 0879496521, Taniya Johnson : 0876801613

Tallaght : Joychen Mathew : 0872636441, Beena Jaimon : 0876288043

റിപ്പോര്‍ട്ട്:ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക