Image

ഫൈറ്റ് എഗൈന്‍സ്ഡ് കോവിഡ് - 19' ഹെല്‍പ്പ് ലൈനില്‍ തിരക്കേറുന്നു

Published on 26 March, 2020
ഫൈറ്റ് എഗൈന്‍സ്ഡ് കോവിഡ് - 19' ഹെല്‍പ്പ് ലൈനില്‍ തിരക്കേറുന്നു
ലണ്ടന്‍: യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്റെ
'ഫൈറ്റ് എഗൈന്‍സ്ഡ് കോവിഡ് - 19' ഹെല്‍പ്പ് ലൈനില്‍ തിരക്കേറുന്നു.

കടുത്ത നിയന്ത്രണങ്ങളോടെ ലോകരാജ്യങ്ങള്‍ വരുതിയിലാക്കാന്‍ ശ്രമിച്ചിട്ടും ഭീതിദമായ വേഗത്തില്‍ പടര്‍ന്നു പിടിക്കുന്ന മഹാമാരിയായി കൊറോണ വൈറസ് മൂലമുള്ള സാംക്രമിക രോഗം മാറിക്കൊണ്ടിരിക്കുകയാണ്. യുകെയിലെ മലയാളികള്‍ക്ക് ഈ സാംക്രമിക രോഗത്തെക്കുറിച്ചും രോഗലക്ഷണങ്ങളെക്കുറിച്ചും നിയന്ത്രണമാര്‍ഗങ്ങളെ കുറിച്ചും അവബോധം നല്‍കുന്നതിനും രോഗലക്ഷണങ്ങള്‍ മൂലമോ, രോഗബാധയെ തുടര്‍ന്നോ, അന്യസമ്പര്‍ക്കമില്ലാതെ ജീവിക്കേണ്ടിവരുന്ന സാഹചര്യത്തില്‍ വോളണ്ടിയര്‍മാര്‍ മുഖേന അത്യാവശ്യസാധനങ്ങളോ, മരുന്നുകളോ എത്തിച്ചു കൊടുക്കുന്നതിനുമായി യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍ ഒരാഴ്ച മുന്‍പ് (മാര്‍ച്ച് 17 ന്) തുടക്കം കുറിച്ച പരസ്പര സഹായ സംരംഭം ജനപ്രീതി ആര്‍ജിച്ചു കഴിഞ്ഞു.

ആദ്യ ദിവസം കേവലം 4 കോളുകളായിരുന്നു വൈദ്യോപദേശം തേടി എത്തിയതെങ്കില്‍, ഇന്നത്തേക്ക് കോളുകളുടെ എണ്ണം പതിന്മടങ്ങായി വര്‍ധിക്കുകയാണ്. ആശങ്കയോടെ ഹെല്‍പ്പ് ലൈനില്‍ വിളിച്ച് ആശ്വാസത്തോടെ നന്ദി പറയുന്ന പലര്‍ക്കും തങ്ങളുടെ ഔദ്യോഗിക ജീവിതത്തിലെ തിരക്കുകളിലും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിലെ വര്‍ധിച്ച ജോലിത്തിരക്കുകളിലും നിന്നു ഒഴിവു സമയം കണ്ടെത്തി തങ്ങളെ ആശ്വസിപ്പിക്കുന്ന ക്ലിനിക്കല്‍ ടീമിനെ അറിഞ്ഞു നന്ദി പറയണം എന്ന ആഗ്രഹവും ആവശ്യവുമാണ് ക്ലിനിക്കല്‍ ടീമിന്റെ അനുവാദത്തോടെ അവരെ പരിചയപ്പെടുത്തുന്നതിനു കാരണം.

ജനറല്‍ പ്രാക്ടീഷണര്‍മാര്‍, പല വിഭാഗങ്ങളിലായി സ്‌പെഷലൈസ് ചെയ്ത കണ്‍സള്‍ട്ടന്റുമാര്‍, മനോരോഗ വിദഗ്ധര്‍, ക്ലിനിക്കല്‍ പ്രാക്ടീഷണര്‍മാര്‍, സ്‌പെഷലിസ്റ്റ് നഴ്സുമാര്‍ എന്നിവരടങ്ങിയ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചിരിക്കുന്ന 30 ഡോക്ടര്‍മാരും 10 നഴ്‌സുമാരും അടങ്ങുന്നതാണ് യുണൈറ്റഡ് മലയാളി ഒര്‍ഗനൈസേഷന്റെ ഹെല്‍പ്പ് ലൈനിലൂടെ കൊറോണ വൈറസ് ബാധയെ സംബന്ധിച്ച പൊതുവായ ഉപദേശങ്ങള്‍ നല്‍കുന്ന ക്ലിനിക്കല്‍ ടീമംഗങ്ങള്‍.

ഓരോ ദിവസത്തെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും പൊതുവായ ചര്‍ച്ചകള്‍ക്കുമായി യോഗങ്ങള്‍ നടത്തുന്നതിന് ഉണര്‍വ് ടെലിമെഡിസിന്‍ എന്ന പ്ലാറ്റ്ഫോമാണ് ഉപയോഗിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിംഗും വീഡിയോ കണ്‍സള്‍ട്ടേഷനും സാധ്യമായ ഉണര്‍വ് ടെലിമെഡിസിന്‍ ഹെല്‍പ്പ് ലൈനിന്റെ ഭാഗമാക്കി, ആവശ്യമെങ്കില്‍ ചോദ്യകര്‍ത്താവിനെ നേരില്‍ കണ്ട് ഉപദേശം നല്‍കുന്ന രീതി കൊണ്ടുവരാനും ആലോചനയുണ്ട്.

യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷനു വേണ്ടി, വെയ്ക്ഫീല്‍ഡില്‍ ജനറല്‍ പ്രാക്ടീഷണറായ ഡോ. സോജി അലക്‌സ് തച്ചങ്കരിയുടെ താത്പര്യപ്രകാരം ആരംഭിച്ച, ഫൈറ്റ് എഗൈന്‍സ്റ്റ് കോവിഡ് - 19 ക്ലിനിക്കല്‍ ടീമിലേക്ക് അദ്ദേഹം വിളിച്ചു ചേര്‍ത്തവരും ഓര്‍ഗനൈസേഷന്റെ പരസ്യ അഭ്യര്‍ഥനയെ മാനിച്ച് കടന്നു വന്നവരുമായവരുടെ പേരുവിവരങ്ങള്‍ താഴെ കൊടുക്കുന്നു. ഇതിനോടകം, നിരവധി പേര്‍ക്ക് ആശ്വാസദായകമായ ഉപദേശങ്ങള്‍ നല്‍കിയ ഇവരെ നമുക്ക് ഒന്ന് ചേര്‍ന്ന് അനുമോദിക്കാം.

ഡോക്ടര്‍മാരുടെ പേരുകള്‍

Dr സോജി അലക്‌സ് (ജി. പി)
Dr ബീന അബ്ദുല്‍ (കണ്‍സല്‍ട്ടന്റ് ഗൈനക്കോളജിക്കല്‍ ഓണ്‍കോളജി സര്‍ജന്‍)
Dr ഹരീഷ് മേനോന്‍ (അക്യൂട്ട് കെയര്‍ ഫിസിഷ്യന്‍)
Dr ജോജി കുര്യാക്കോസ് (കണ്‍സല്‍ട്ടന്റ് സൈക്കിയാട്രിസ്‌റ്)
Dr അജിത് കര്‍ത്താ (ജി. പി)
Dr റിയ ജേക്കബ് (പീഡിയാട്രിക്സ്)
Dr മിനി ഉണ്ണികൃഷ്ണന്‍
Dr ഷാമില്‍ മാട്ടറ (കണ്‍സല്‍ട്ടന്റ് പീഡിയാട്രീഷ്യന്‍)
Dr ജോയ് രാജ് (ജി. പി)
Dr ബിജു കുര്യാക്കോസ് (ജി. പി)
Dr അരുണ്‍ റ്റി പി (ജി. പി)
Dr അജേഷ് ശങ്കര്‍ (ഗൈനക്കോളജിസ്‌റ്)
Dr നിഷ പിള്ള (കാര്‍ഡിയോളജി)
Dr സജയന്‍ (കോണ്‍സള്‍റ്റന്റ് അനസ്തറ്റിസ്റ്)
Dr. ഹാഷിം (റെസ്പിരേറ്ററി കണ്‍സല്‍ട്ടന്റ്)
Dr ഇര്‍ഷാദ് (അക്യൂട്ട്ക മെഡിസിന്‍ കണ്‍സല്‍ട്ടന്റ്)
Dr എസ് നരേന്ദ്രബാബു (ജി പി)
Dr ആര്‍ ശ്രീലത (കണ്‍സല്‍ട്ടന്റ്)
Dr മിനി ഉണ്ണികൃഷ്ണന്‍ (ജി പി)
Dr ചോവോടത്തു ഉണ്ണികൃഷ്ണന്‍ (പീഡിയാക്ട്രീഷ്യന്‍)
Dr വിമല സെബാസ്ട്യന്‍ (കമ്മ്യൂണിറ്റി ഡെന്റല്‍ ഓഫീസര്‍)
Dr മാത്യു അലക്‌സ്
Dr ശ്രീധര്‍ രാമനാഥന്‍
Dr സെസി മാത്യു (ജി. പി)
Dr വിജയ കുമാര്‍ കുറുപ് ( കണ്‍സള്‍ട്ടന്റ് ജനറല്‍ സര്‍ജറി)
Dr ബീന കുറുപ് ( കണ്‍സള്‍ട്ടന്റ് പീടിയാട്രിക്സ് )
Dr ഷാഫി കളക്കാട്ടില്‍ മുത്തലീഫ് (മെന്റല്‍ഹെല്‍ത് കണ്‍സല്‍ട്ടന്റ്)
Dr അശോക് പുലിക്കോട്ട്
Dr ഏലിയാസ് കോവൂര്‍
Dr തോമസ്
Dr ഷെറിന്‍
Dr ശ്രീധര്‍ രാമനാഥന്‍

നഴ്സുമാരുടെ പേരുകള്‍

ഡോ. ഷിബു ചാക്കോ എം ബി ഇ (അഡ്വാന്‍സ്ഡ് ക്ലിനിക്കല്‍ പ്രാക്റ്റീഷനര്‍)
മിനിജ ജോസഫ് (നഴ്സ് മാനേജര്‍ തിയേറ്റര്‍)
അജിമോള്‍ പ്രദീപ് (ട്രാന്‍സ്പ്ലാന്റ് കോ-ഓര്‍ഡിനേറ്റര്‍)
ആനി പാലിയത്ത്
ആഷാ മാത്യു (vഴ്‌സ് മാനേജര്‍)
ആന്‍സി ജോയ്
ദീപാ ഓസ്റ്റിന്‍ (നേഴ്‌സ് മാനേജര്‍)
ഷീന ഫിലിപ്പ്‌സ് (ക്ലിനിക്കല്‍ പ്രാക്ടീഷണര്‍)

പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്, ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സ്‌കോട്ട്‌ലന്‍ഡ് എന്നീ ഗവണ്‍മെന്റ് ബോഡികളുടെ നിര്‍ദ്ദേശാനുസരണം തയ്യാറാക്കിയിട്ടുള്ള കോവിഡ് 19 മാനേജ്മെന്റിനുള്ള പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും മാത്രമാണ് ക്ലിനിക്കല്‍ അഡ്വൈസ് ഗ്രൂപ്പ് നല്‍കുന്നത്. ഈ ഡോക്ടര്‍മാര്‍ ചികിത്സ നിശ്ചയിക്കുകയോ, മരുന്നുകള്‍ പ്രിസ്‌ക്രൈബ് ചെയ്യുകയോ ചെയ്യില്ല. പൊതുവായ ഉപദേശങ്ങള്‍ മാത്രമേ നല്‍കുകയുള്ളൂ.

ക്ലിനിക്കല്‍ അഡ്വൈസ് ഗ്രൂപ്പ് കൂടാതെ, ജോലിപരമോ, സാമ്പത്തികപരമോ, മറ്റെന്തെങ്കിലും തരത്തിലുള്ളതോ ആയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് വേണ്ട ഉപദേശങ്ങള്‍ നകുന്നതിനുള്ള പ്രൊഫഷണല്‍സിന്റെ വോളണ്ടിയര്‍ ഗ്രൂപ്പും, അന്യസമ്പര്‍ക്കമില്ലാതെ വീടുകളില്‍ സെല്‍ഫ് ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് പടിവാതില്‍ക്കല്‍ സഹായമെത്തിക്കുന്നതിനുള്ള രാജ്യവ്യാപകമായ 300 -ല്‍ അംഗങ്ങളുള്ള വോളണ്ടിയര്‍ ഗ്രൂപ്പും കൊറോണ രോഗത്തെ പ്രതിരോധിക്കുന്നതിനും, ആശങ്കാകുലരെ സഹായിക്കുന്നതിനുമായി യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്റെ പരസ്പര സഹായ സംരംഭത്തിന്റെ ഭാഗമായുണ്ട്.

ഭീതിതമായ ഈ സാംക്രമിക രോഗത്തിനെതിരെയുള്ള ലോകജനതയുടെ പോരാട്ടത്തില്‍ നമുക്കേവര്‍ക്കും പങ്കു ചേരാം. പൊതു നന്മയെ കരുതി ഗവണ്‍മെന്റിന്റെയും, പൊതു ആരോഗ്യവകുപ്പിന്റെയും നിര്‍ദ്ദേശങ്ങളെ ജീവിതത്തില്‍ പാലിക്കാം. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആഹ്വാനമനുസരിച്ച് നമുക്കും എന്‍ എച്ച് എസ് വോളണ്ടിയര്‍ ലിസ്റ്റില്‍ പങ്കാളികളാകുകയോ, അനുവര്‍ത്തിക്കുന്ന സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുകയോ ചെയ്യാം.
രോഗ ലക്ഷണങ്ങളോ, ആരോഗ്യപ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ ആദ്യം എന്‍ എച് എസ് ഹെല്‍പ്പ് ലൈന്‍ 111 എന്ന നമ്പറില്‍ വിളിക്കുക. അടിയന്തിര ആവശ്യങ്ങള്‍ക്ക് 999 വിളിക്കുക.

കൊറോണ രോഗത്തിന്റെ ഭീതിയില്‍ കഴിയുന്ന യു കെ യിലുള്ള ഏതൊരു മലയാളിക്കും സമാശ്വാസമാകുന്ന പൊതുവായ ഉപദേശങ്ങള്‍ക്ക് സൗജന്യമായി വിളിക്കാന്‍ സാധിക്കുന്ന (നെറ്റ്വര്‍ക്ക് നിരക്കുകള്‍ ബാധകം) യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്റെ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 02070626688

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക