Image

ഭവന നിര്‍മ്മാണ അഴിമതി: മഹാരാഷ്ട്ര സഹമന്ത്രി അറസ്റ്റില്‍

Published on 22 May, 2012
ഭവന നിര്‍മ്മാണ അഴിമതി: മഹാരാഷ്ട്ര സഹമന്ത്രി അറസ്റ്റില്‍
മുംബൈ: ഭവന നിര്‍മ്മാണ അഴിമതിയുമായി ബന്ധപ്പെട്ട്‌ മഹാരാഷ്ട്ര ഗതാഗതവകുപ്പ്‌ സഹമന്ത്രിയും മുതിര്‍ന്ന എന്‍.സി.പി നേതാവുമായ ഗുലാബ്‌റാവ്‌ ദിയോക്കര്‍ അറസ്റ്റിലായി. മഹാരാഷ്‌ട്രയിലെ ജല്‍ഗാവില്‍ താഴ്‌ന്ന വരുമാനക്കാര്‍ക്കുള്ള 'ഗര്‍കുല്‍' ഭവന നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ടാണ്‌ അഴിമതി നടന്നത്‌. അറസ്റ്റിനെ തുടര്‍ന്ന്‌ സഹമന്ത്രിപദം അദ്ദേഹം രാജിവെച്ചു. 1997ലാണ്‌ അഴിമതി നടന്നത്‌. ജല്‍ഗാവില്‍ കുറഞ്ഞ ചിലവില്‍ 11,000 ഫ്‌ളാറ്റുകള്‍ നിര്‍മിക്കാനുള്ള ഗര്‍കുല്‍ ഭവന നിര്‍മാണ പദ്ധതിക്കായി കണ്ടെത്തിയ 46 കോടി രൂപ സ്വകാര്യ കെട്ടിട നിര്‍മാണ കമ്പനി വഴി തട്ടിച്ചുവെന്നാണ്‌ കേസ്‌. കേസില്‍ ശനിയാഴ്‌ച 25 പേരെ അറസ്റ്റു ചെയ്‌തിട്ടുണ്ട്‌. ഇവരും ജാമ്യത്തിലാണ്‌. 2006ല്‍ ജല്‍ഗാവ്‌ മുനിസിപ്പല്‍ കൗണ്‍സില്‍ ചീഫ്‌ എക്‌സിക്യൂട്ടിവ്‌ ഓഫിസറാണ്‌ കേസ്‌ ഫയല്‍ ചെയ്‌തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക