നെയ്യാറ്റിന്‍കര: വി.എസ്.അച്യുതാനന്ദനെതിരെ സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.ഹംസ
നടത്തിയ പരമാര്‍ശം ഏറനാടന്‍ തമാശയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി
വിജയന് വ്യക്തമാക്കി. അദ്ദേഹം ഏതു സാഹചര്യത്തിലാണ് വി.എസിനെതിരെ അത്തരമൊരു
പരാമര്‍ശം നടത്തിയതെന്ന് അറിയില്ല. അത് കണ്ടാല്‍ മാത്രമെ പറയാനാവൂ. . നല്ല
രീതിയില്‍ ഏറനാടന്‍ തമാശ പറയുന്നയാളാണ് ഹംസയെന്നും പിണറായി പറഞ്ഞു.
ഇതിനിടെ വി.എസ്.അച്യുതാനന്ദന് കേന്ദ്ര നേതൃത്വത്തിന് അയച്ച കത്ത്
ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തില്‍
ചര്‍ച്ച ചെയ്താല്‍ മതിയെന്ന് സിപിഎം അവൈലബിള്‍ പോളിറ്റ് ബ്യൂറോ യോഗത്തില്‍
തീരുമാനമെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ മാസം 9, 10 തീയതികളിലാണ് കേന്ദ്ര കമ്മിറ്റി
യോഗം ചേരുക.