Image

രൂപയുടെ വിലയിടിവ്‌ ഇന്നും തുടര്‍ന്നു: വില 55.09

Published on 22 May, 2012
രൂപയുടെ വിലയിടിവ്‌ ഇന്നും തുടര്‍ന്നു: വില 55.09
മുംബൈ: രൂപയുടെ വിലയിടിവ്‌ അഞ്ചാം ദിവസമായ ഇന്നും തുടര്‍ന്നു. ഇന്ന്‌ ഡോളറുമായുള്ള രൂപയുടെ വില 55.09 എന്ന നിലയിലാണ്‌. വ്യാപാരം തുടങ്ങിയപ്പോള്‍ അല്‍പ്പം മെച്ചപ്പെട്ട രൂപയുടെ വില 55.03 -ല്‍ നിന്നും 54.95-ലേക്ക്‌ എത്തിയിരുന്നു. എന്നാല്‍ വീണ്ടും വില ഇടിയുകയായിരുന്നു. അന്താരാഷ്‌ട്ര എണ്ണ വിപണിയില്‍ ഡോളറിന്‌ ഡിമാന്‍ഡ്‌ വര്‍ധിച്ചതും യൂറോപ്യന്‍ സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ഇന്ത്യയുടെ സാമ്പത്തിക പ്രശ്‌നങ്ങളും വെല്ലുവിളിയും രൂപയുടെ വിലയിടിവിന്‌ പ്രധാന കാരണമായി കണക്കാക്കപ്പെടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക