Image

വി.എസിനെ തെറ്റിദ്ധരിപ്പിച്ച് പുറത്തുകൊണ്ടുവരാന്‍ ശ്രമം: എ.കെ ബാലന്‍

Published on 22 May, 2012
വി.എസിനെ തെറ്റിദ്ധരിപ്പിച്ച് പുറത്തുകൊണ്ടുവരാന്‍ ശ്രമം: എ.കെ ബാലന്‍
നെയ്യാറ്റിന്‍കര: വി.എസ്. അച്യുതാനന്ദനെ തെറ്റിദ്ധരിപ്പിച്ച് പാര്‍ട്ടിക്കു പുറത്തുകൊണ്ടുവരാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് സിപിഎം നേതാവ് എ.കെ. ബാലന്‍. അഭിപ്രായം പറയാന്‍ വിഎസിന് സ്വാതന്ത്ര്യമുണ്ടെന്നും ബാലന്‍ പറഞ്ഞു. സംഘടനാപരമായി വി.എസ്. ഉയര്‍ത്തിയ പ്രശ്‌നങ്ങളില്‍ തെറ്റില്ല. വി.എസ്. ഇതിനു മുന്‍പും ഇങ്ങനെ ചെയ്തിട്ടുണ്ട്. വി.എസ് കത്തില്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യും. 
സിപിഎം വിട്ടുപോവാന്‍ പാര്‍ട്ടിവിരുദ്ധന്‍മാര്‍ക്കേ കഴിയൂ. ഇവിടെ വിഎസിനെ തെറ്റിദ്ധരിപ്പിച്ച് പുറത്തുകൊണ്ടുവരാനുള്ള ശ്രമമാണു നടക്കുന്നത്- ബാലന്‍ പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക