Image

കോവിഡ് 19: ദുഃഖവെള്ളി ആരാധനകളില്‍ പുതിയ പ്രാര്‍ഥനയ്ക്ക് വത്തിക്കാന്‍ അംഗീകാരം നല്‍കി

Published on 03 April, 2020
കോവിഡ് 19: ദുഃഖവെള്ളി ആരാധനകളില്‍ പുതിയ പ്രാര്‍ഥനയ്ക്ക് വത്തിക്കാന്‍ അംഗീകാരം നല്‍കി


വത്തിക്കാന്‍ സിറ്റി: ലോകമാകെ കൊറോണവൈറസ് പടര്‍ന്നുപിടിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ദുഃഖവെള്ളി ആരാധനകളില്‍ പുതിയ പ്രാര്‍ഥന ഉള്‍പ്പെടുത്താന്‍ വത്തിക്കാന്‍ അംഗീകാരം നല്‍കി. ഈ പകര്‍ച്ചവ്യാധി ലോകത്തുനിന്ന് ഒഴിഞ്ഞു പോകാന്‍ പ്രത്യേക കുര്‍ബാനകള്‍ നടത്തുന്നതിനും ലോകമെങ്ങുമുള്ള വൈദികര്‍ക്ക് വത്തിക്കാന്‍ നിര്‍ദേശം നല്‍കി.

പുരാതനമായ ചില പ്രാര്‍ഥനകള്‍ പരിഷ്‌കരിച്ചാണ് പുതിയ പ്രാര്‍ഥന രൂപപ്പെടുത്തിയിട്ടുള്ളത്. ക്രിസ്തുവില്‍ വിശ്വസിക്കാത്തവരെയും നിരീശ്വരവാദികളെയുമെല്ലാം ഉള്‍പ്പെടുത്തിയുള്ളതാണിത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക