Image

കൊടി സുനി പാര്‍ട്ടി ഗ്രാമത്തിലുണ്‌ടെന്ന് പോലീസ് സ്ഥിരീകരിച്ചു

Published on 22 May, 2012
കൊടി സുനി പാര്‍ട്ടി ഗ്രാമത്തിലുണ്‌ടെന്ന് പോലീസ് സ്ഥിരീകരിച്ചു
കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന കൊടി സുനി കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ ഒളിവില്‍ കഴിയുന്നുണ്‌ടെന്ന് പോലീസ് സ്ഥിരീകരിച്ചു. സുനി കീഴടങ്ങാന്‍ തയാറാണെന്ന് മധ്യസ്ഥര്‍ വഴി പോലീസിനെ അറിയിച്ചു എന്നാണ് വിവരം. ദേഹോപദ്രവം ഏല്‍പ്പിക്കരുതെന്ന ആവശ്യത്തോടെയാണ് സുനിയുടെ മധ്യസ്ഥന്‍ പോലീസിനെ സമീപിച്ചത്. 

അതിനിടെ സിപിഎമ്മിന് കണ്ണൂര്‍ ജില്ലയില്‍ ക്വട്ടേഷന്‍ സംഘങ്ങളുണ്‌ടെന്ന് പോലീസ് കണ്‌ടെത്തി. ഇതുവരെ കസ്റ്റഡിയിലെടുത്ത പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് പോലീസിന് വിവരങ്ങള്‍ ലഭിച്ചത്. കഴിഞ്ഞ 10 വര്‍ഷമായി സിപിഎം ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിക്കുന്നുണ്ട്. പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച സിപിഎം പാനൂര്‍ ഏരിയാ കമ്മറ്റി അംഗം കുഞ്ഞനന്തനാണ് ക്വട്ടേഷന്‍ സംഘത്തെ ഏകോപിപ്പിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക