Image

രാജീവ് ഗാന്ധി വധത്തിലെ പ്രതിക്ക് പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം

Published on 22 May, 2012
രാജീവ് ഗാന്ധി വധത്തിലെ പ്രതിക്ക് പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ തൂക്കുമരം കാത്ത് കഴിയുന്ന പ്രതി എ.ജി.പേരറിവാളന് തമിഴ്‌നാട് പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം. 91 ശതമാനം മാര്‍ക്കോടെയാണ് പേരറിവാളന്‍ പ്ലസ് ടു പരീക്ഷ പാസായത്. 1,200 മാര്‍ക്കില്‍ 1,096 മാര്‍ക്ക് പേരറിവാളന്‍ നേടി. മാര്‍ച്ചില്‍ 35 തടവുകാര്‍ പരീക്ഷ എഴുതിയതില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കും പേരറിവാളനാണ്.

പേരറിവാളനൊപ്പം കേസിലെ പ്രതികളായ മുരുകനും ശാന്തനും വധശിക്ഷ കാത്ത് തമിഴ്‌നാട് ജയിലിലുണ്ട്. ഇവരുടെ ദയാഹര്‍ജിയില്‍ പ്രസിഡന്റ് തീരുമാനമെടുക്കാന്‍ 11 വര്‍ഷം വൈകിയതാണ് ശിക്ഷ നടപ്പാക്കാന്‍ കാലതാമസം നേരിട്ടത്.

രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട് 1991 ജൂണ്‍ 11 ന് സിബിഐ അറസ്റ്റ് ചെയ്യുമ്പോള്‍ പേരറിവാളന് 19 വയസായിരുന്നു പ്രായം. ബോംബില്‍ ഘടിപ്പിക്കാന്‍ ഉപയോഗിച്ച ബാറ്ററി വാങ്ങി ശിവരശനു നല്‍കിയെന്നായിരുന്നു ഇയാള്‍ക്കെതിരെയുള്ള കുറ്റം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക