Image

ഐപിഎല്‍: ഡല്‍ഹിയെ തോല്‍പ്പിച്ച് കോല്‍ക്കത്ത ഫൈനലില്‍

Published on 22 May, 2012
ഐപിഎല്‍: ഡല്‍ഹിയെ തോല്‍പ്പിച്ച് കോല്‍ക്കത്ത ഫൈനലില്‍
പൂനെ: ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ 18 റണ്‍സിന് തോല്‍പ്പിച്ച് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്ലിന്റെ ഫൈനലില്‍ കടന്നു. കോല്‍ക്കത്ത ആദ്യമായാണ് ഐപിഎല്ലില്‍ ഫൈനലിലെത്തുന്നത്. ലീഗില്‍ ഒന്നാം സ്ഥാനത്തായിരുന്ന ഡല്‍ഹിക്ക് സെമിഫൈനലില്‍ മികവ് തുടരാന്‍ സാധിച്ചില്ല. 

163 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിക്ക് 20 ഓവറില്‍ എട്ട് വിക്കറ്റിന് 144 റണ്‍സ് നേടാനെ സാധിച്ചുള്ളു. 40 റണ്‍സ് നേടിയ മഹേല ജയവര്‍ധനയാണ് ഡല്‍ഹിയുടെ ടോപ്പ് സ്‌കോറര്‍. ഓപ്പണര്‍മാരായ വീരേന്ദര്‍ സേവാഗ് (10), ഡേവിഡ് വാര്‍നര്‍ (7) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. സ്‌കോര്‍ 24-ലെത്തിയപ്പോള്‍ ഇരുവരും പുറത്തായി. നമാന്‍ ഓജ 29 റണ്‍സ് നേടി. കോല്‍ക്കത്തയ്ക്ക് വേണ്ടി സുനില്‍ നരേയ്ന്‍, ജാക്ക് കാലിസ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. 

നേരത്തെ ആദ്യ ബാറ്റ് ചെയ്ത കോല്‍ക്കത്ത നിശ്ചിത ഓവറില്‍ നാല് വിക്കറ്റില്‍ നഷ്ടത്തിലാണ് 162 റണ്‍സ് നേടിയത്. 21 പന്തില്‍ രണ്ടു സിക്‌സും മൂന്ന് ഫോറും ഉള്‍പ്പടെ 40 റണ്‍സ് നേടി പുറത്താകാതെ നിന്ന യൂസഫ് പത്താനാണ് കോല്‍ക്കത്തയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഗൗതം ഗംഭീര്‍ (32), ബ്രണ്ടന്‍ മക്കല്ലം (31), ജാക്ക് കാലിസ് (30) ലക്ഷ്മിരത്തന്‍ ശുക്ല (പുറത്താകാതെ 24) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി. പത്താനാണ് മാന്‍ ഓഫ് ദ മാച്ച്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക