Image

യുപിഎ സര്‍ക്കാര്‍ ഏത് സമയത്തും വീഴാമെന്ന് ബിജെപി

Published on 22 May, 2012
യുപിഎ സര്‍ക്കാര്‍ ഏത് സമയത്തും വീഴാമെന്ന് ബിജെപി
ന്യൂഡല്‍ഹി: മൂന്നാം വാര്‍ഷികം ആഘോഷിച്ച യുപിഎ സര്‍ക്കാര്‍ ഏത് നിമിഷവും താഴെ വീഴുമെന്ന് ബിജെപി. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം വക്തവ് ഷാനവാസ് ഹുസൈനാണ് ഇക്കാര്യം പറഞ്ഞത്. 

യുപിഎയിലെ ഘടകകക്ഷികള്‍ അസംതൃപ്തരാണ്. മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ അത്താഴ വിരുന്നില്‍ ഘടകകക്ഷികളിലെ പ്രമുഖരായ കരുണാനിധിയും മമത ബാനര്‍ജിയും പങ്കെടുക്കാത്തത് ഇതിന്റെ തെളിവാണ്. മൂന്ന് വര്‍ഷത്തെ യുപിഎ ഭരണം ചരിത്രത്തിലെ ഏറ്റവും മോശം കാലമായിട്ടെ അറിയപ്പെടൂ എന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ നിധിന്‍ ഗഡ്കരി, പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, മുതിര്‍ന്ന നേതാവ് എല്‍.കെ.അഡ്വാനി എന്നിവരുള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക