Image

മാര്‍ത്തോമ്മ സന്നദ്ധ സുവിശേഷ സംഘം എട്ടാം ദേശീയ സമ്മേളനം ഡിട്രോയിറ്റില്‍

ജോയിച്ചന്‍ പുതുക്കുളം Published on 13 July, 2011
മാര്‍ത്തോമ്മ സന്നദ്ധ സുവിശേഷ സംഘം എട്ടാം ദേശീയ സമ്മേളനം ഡിട്രോയിറ്റില്‍
ഡിട്രോയിറ്റ്‌: മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷ സംഘത്തിന്റെ നോര്‍ത്ത്‌ അമേരിക്ക & യൂറോപ്പ്‌ ഭദ്രാസനത്തിന്റെ എട്ടാം ദേശീയ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ ഡിട്രോയിറ്റില്‍ പൂര്‍ത്തിയായി. "Be imitators of Christ' എന്നതാണ്‌ സമ്മേളനത്തിന്റെ മുഖ്യ ചിന്താവിഷയം. ഡിട്രോയിറ്റ്‌ മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷ സംഘത്തിന്റെ ആതിഥേയത്വത്തില്‍ 2011 ജൂലൈ 22 മുതല്‍ 24 വരെ St. Paul Retreat and Conference Center -ല്‍ വെച്ചു നടത്തപ്പെടുന്ന ദേശീയ സമ്മേളനത്തിന്‌ ഭദ്രാസനധിപന്‍ ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌ എപ്പിസ്‌ക്കോപ്പ, റവ. കെ. ഇ. ഗീവര്‍ഗീസ്‌, റവ. വൈ. റ്റി. വിനയരാജ്‌, റവ. എം. എം. ജോണ്‍, റവ. എബ്രഹാം തോമസ്‌ എന്നിവര്‍ നേതൃത്വം നല്‍കും.

സമ്മേളനത്തിന്റെ നടത്തിപ്പിനായി റവ. എബ്രഹാം തോമസ്‌, ജോര്‍ജി മാത്യൂസ്‌, ജോസഫ്‌ ചാക്കോ, സി. വി. ശാമുവേല്‍, ജോര്‍ജ്‌ കോശി, ജോര്‍ജ്‌ എ. ജോര്‍ജ്‌, ശാമുവേല്‍ ഫിലിപ്പ്‌, ഡെയ്‌സി മാത്യു, കെ. കെ. ജോര്‍ജ്‌, ജോസഫ്‌ ചാക്കോ, മാത്യു ഫിലിപ്പ്‌, സാറാമ്മ വര്‍ഗീസ്‌, മോളിക്കുട്ടി മാത്യൂസ്‌, ജിബു പാലത്താനം എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു. ഈ സമ്മേളനത്തോട്‌ ചേര്‍ന്ന്‌ പൊള്ളാച്ചി മിഷന്‍ ഫീല്‍ഡില്‍ ഒരു ദേവാലയം പണിയുവാന്‍ ധനസമാഹരണത്തിനായി സ്‌മരണിക പ്രസിദ്ധീകരിക്കുന്നു. ഭദ്രാസനത്തില്‍ ഉള്‍പ്പെടുന്ന വിവിധ സന്നദ്ധ സുവിശേഷ സംഘം ശാഖകളില്‍ നിന്ന്‌ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കൂടതല്‍ വിവരങ്ങള്‍ www.detroitmarthoma.com/EMNC2011-ല്‍ ലഭ്യമാണ്‌. അലന്‍ ജോണ്‍ ചെന്നിത്തല അറിയിച്ചതാണിത്‌.
മാര്‍ത്തോമ്മ സന്നദ്ധ സുവിശേഷ സംഘം എട്ടാം ദേശീയ സമ്മേളനം ഡിട്രോയിറ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക