Image

ദുഃഖവെള്ളിയുടെ സന്ദേശത്തില്‍ മാര്‍പാപ്പാ വൈദ്യശാസ്ത്രത്തെ പ്രശംസിച്ചു

Published on 12 April, 2020
ദുഃഖവെള്ളിയുടെ സന്ദേശത്തില്‍ മാര്‍പാപ്പാ വൈദ്യശാസ്ത്രത്തെ പ്രശംസിച്ചു


വത്തിക്കാന്‍സിറ്റി: ദുഃഖവെള്ളിയാഴ്ച ദിനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തിരി തെളിച്ചുകൊണ്ട് ശൂന്യമായ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പ്രവേശിച്ചു.വടക്കന്‍ ഇറ്റാലിയന്‍ നഗരമായ പാദുവയില്‍ നിന്നുള്ള അഞ്ച് ജയില്‍ തടവുകാരും അഞ്ച് വത്തിക്കാന്‍ ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന സംഘമാണ് പാപ്പായുടെ കൂടെ വേദിയിലേക്ക് നടന്നത്.ഇറ്റലിയില്‍ കോവിഡ് 19 മൂലം ജീവന്‍പൊലിഞ്ഞ 19,000 ത്തോളം ആളുകള്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു.

1964 മുതല്‍ എല്ലാ വര്‍ഷവും റോമിലെ അതിമനോഹരമായ കൊളോസിയത്തെ ചുറ്റിയുള്ള കുരിശിന്റെവഴി വൈറസ് ബാധയുടെ നിയന്ത്രണം മൂലം ഒഴിവാക്കിയിരുന്നു.

കോവിഡ് 19 ഇരകളെ പരിചരിക്കുന്നതിനിടയില്‍ രോഗബാധിതനായി മരണമടഞ്ഞ വൈദ്യ·ാരും പുരോഹിത·ാരും സൈനികരെപ്പോലെ തങ്ങളുടെ ജീവിതം സ്‌നേഹത്തില്‍ അധിഷ്ഠിധമാക്കി പ്രവര്‍ത്തിക്കുന്നതില്‍ പ്രശംസിച്ചു. ഇറ്റലിയിലെ കൊറോണ വൈറസ് എന്ന നോവല്‍ മൂലം ഡസന്‍ കണക്കിന് പുരോഹിതരും കുറഞ്ഞത് 100 ഡോക്ടര്‍മാരും മരിച്ചുവെന്ന് കരുതപ്പെടുന്നു.

മരണസംഖ്യയില്‍ പിന്നോട്ടടിയ്ക്കാതെ ഫ്രാന്‍സ്

പകര്‍ച്ചവ്യാധിയുടെ ഉയര്‍ന്ന മരണഭൂമിയായി മാറിയ ഫ്രാന്‍സില്‍ ആയിരത്തോളം കൊറോണ വൈറസ് മരണങ്ങള്‍ കൂടുന്നു. ഫ്രാന്‍സിലെ ലോക്ക്ഡൗണിന്റെ 23ാം ദിവസം കൊറോണ വൈറസ് ബാധിച്ച് ആശുപത്രികളിലും നഴ്‌സിംഗ് ഹോമുകളിലും വെള്ളിയാഴ്ച 987 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതു.പകര്‍ച്ചവ്യാധി ഉയര്‍ന്ന തലത്തില്‍ പോകുന്‌പോള്‍ യുദ്ധം തുടരുകയാണെന്ന് ഫ്രഞ്ച് ആരോഗ്യ മേധാവികള്‍ പറഞ്ഞു. പോസിറ്റീവ് വിഭാഗത്തില്‍ തീവ്രപരിചരണ വിഭാഗത്തിലെ രോഗികളുടെ എണ്ണം തുടര്‍ച്ചയായ രണ്ട ാം ദിവസവും കുറഞ്ഞത് ആശ്വാസത്തിന്റെ നറുവെളിച്ചം നല്‍കുന്നു.

പകര്‍ച്ചവ്യാധി ആരംഭിച്ചതിനുശേഷം കൊറോണ വൈറസില്‍ നിന്നുള്ള മരണസംഖ്യ 13,197 ആയി എത്തിയെന്ന് ആരോഗ്യ ഡയറക്ടര്‍ ജനറല്‍ ജെറോം സലോമന്‍ പറഞ്ഞു. ഇതില്‍ ആശുപത്രിയില്‍ മരിച്ച 8, 598 രോഗികളും ഫ്രാന്‍സിലെ വയോജന നഴ്‌സിംഗ് ഹോമുകളില്‍ 4,599 ജീവനക്കാരും ഉള്‍പ്പെടുന്നു.

കോവിഡ് 19 ബാധിച്ച 10 വയസ്സിന് താഴെയുള്ള ഒരു കുട്ടി മരിച്ചു, പക്ഷേ മരണകാരണങ്ങള്‍ ഒന്നിലധികം ആണെന്ന് സലോമോന്‍ പറഞ്ഞു. തീവ്രപരിചരണത്തില്‍ ഇപ്പോള്‍ ആളുകള്‍ കുറവാണെന്ന് സലോമോന്‍ പറഞ്ഞു. ഞങ്ങള്‍ ഒരുമിച്ച് വൈറസിനെ തോല്‍പ്പിക്കും സലോമോന്‍ പറഞ്ഞു.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തിങ്കളാഴ്ച മൂന്നാം തവണ രാജ്യത്തെ അഭിസംബോധന ചെയ്യും.നിലവിലെ ഏപ്രില്‍ 15 വരെയുള്ള തീയതിക്കപ്പുറത്തേക്ക് ലോക്ക്ഡൗണ്‍ നീട്ടുമെന്നാണ് പ്രതീക്ഷ.


ലോക്ക്ഡൗണ്‍ നേരത്തെ അവസാനിക്കുമെന്ന ആശങ്കയില്‍ ഡെന്‍മാര്‍ക്ക്

കോപ്പന്‍ഹേഗന്‍: ലോക്ക്ഡൗണ്‍ മിക്കവര്‍ക്കും മടുപ്പ് തന്നെ. ഇതുകാരണം വരാനിരിക്കുന്ന സാന്പത്തിക പ്രതിസന്ധിയും ആശങ്കയുളവാക്കുന്നതാണ്. എന്നാല്‍, ലോക്ക്ഡൗണ്‍ പെട്ടെന്ന് അവസാനിപ്പിക്കുന്നതിനോടും ഡെന്‍മാര്‍ക്കിലെ ഭൂരിപക്ഷം പേരും യോജിക്കുന്നില്ല.നിയന്ത്രണങ്ങള്‍ക്ക് ഒറ്റയടിക്ക് ഇളവ് നല്‍കുകയും സ്‌കൂളുകള്‍ തുറക്കുകയും ചെയ്യുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാന്‍ കാരണമാകുമെന്നാണ് മിക്കവരുടെയും ഭയം.

ഈസ്റ്റര്‍ കഴിഞ്ഞ് രണ്ട ു ദിവസത്തിനുള്ളില്‍ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങളില്‍ ഇളവ് നല്‍കാന്‍ ഡാനിഷ് സര്‍ക്കാര്‍ ആലോചിക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് ജനങ്ങളുടെ ആശങ്കകളും വ്യക്തമാകുന്നത്.സ്ഥിതിഗതികള്‍ ഇപ്പോഴത്തെ രീതിയില്‍ നിയന്ത്രണവിധേയമായി തുടരുകയാണെങ്കില്‍ നഴ്‌സറികളും കിന്‍ഡര്‍ഗാര്‍ട്ടനുകളും അടക്കം 12 വയസ് വരെയുള്ള കുട്ടികള്‍ക്കായുള്ള സ്ഥാപനങ്ങളെല്ലാം തുറക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

കുട്ടികളെ ഇത്തരത്തില്‍ അയച്ചു കഴിഞ്ഞാല്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലുള്ള മാതാപിതാക്കള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായി ജോലി ചെയ്യാന്‍ സാധിക്കുമെന്നതാണ് സര്‍ക്കാര്‍ ഇതിനു നല്‍കുന്ന വിശദീകരണം.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ മാസ്‌ക് ശിപാര്‍ശക്ക് അമാന്തം

ബേണ്‍: യുഎസും ഇന്ത്യയും അടക്കം വിവിധ രാജ്യങ്ങള്‍ മാസ്‌ക് സംബന്ധിച്ച നിലപാട് മാറ്റിക്കഴിഞ്ഞു. ആരോഗ്യമുള്ളവര്‍ മാസ്‌ക് ധരിക്കേണ്ടെന്നും രോഗികളും രോഗം സംശയിക്കുന്നവരും അവരുമായി അടുത്ത് ഇടപഴകുന്നവരും പരിചരിക്കുന്നവരും മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയെന്നായിരുന്നു ആദ്യ നിലപാട്. എന്നാല്‍, എല്ലാവരും മാസ്‌ക് ധരിക്കണമെന്ന നിലപാടിലേക്ക് രാജ്യങ്ങള്‍ മാറുകയാണ്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങരുതെന്ന നിര്‍ദേശം നല്‍കിക്കഴിഞ്ഞു. എല്ലാവരും കോട്ടണ്‍ മാസ്‌ക് ഉപോഗിക്കാനാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറയുന്നത്. ഇറ്റലിയിലെ ചിലയിടങ്ങളില്‍ പ്രാദേശികമായും ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കിവരുന്നു.

എന്നാല്‍, സ്വിറ്റ്‌സര്‍ലന്‍ഡ് ഇപ്പോഴും ഉറച്ചു നില്‍ക്കുന്നത് രോഗമില്ലാത്തവര്‍ മാസ്‌ക് ധരിക്കേണ്ട തില്ലെന്ന നിലപാടില്‍ തന്നെയാണ്. ആരോഗ്യമുള്ളവര്‍ മാസ്‌ക് ധരിക്കുന്നതുകൊണ്ട പ്രത്യേക സംരക്ഷണമൊന്നും ലഭിക്കുന്നില്ലെന്നാണ് ഇതിന് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ആരോഗ്യ പ്രവര്‍ത്തകരും രോഗികളും മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയെന്നും പറയുന്നു.

അതേസമയം, മാസ്‌ക് ധരിക്കുന്നത് ആരോഗ്യമുള്ളവര്‍ക്ക് ഏതെങ്കിലും തരത്തില്‍ സംരക്ഷണം നല്‍കുന്നു എന്നു വ്യക്തമാകുകയാണെങ്കില്‍ നിലപാട് മാറ്റാന്‍ തയാറാണെന്നും സര്‍ക്കാര്‍ അറിയിട്ടുണ്ട ്. ഇപ്പോഴത്തെ വിലയിരുത്തല്‍ അനുസരിച്ച് മാസ്‌ക് ഒരു മിഥ്യാ സുരക്ഷിതത്വ ബോധമാണ് നല്‍കുന്നത്. മാസ്‌ക് ധരിച്ചാല്‍ എവിടെയും പോകാമെന്നും കൈകഴുകേണ്ടെ ന്നുമൊക്കെയുള്ള ഒരു മിഥ്യാധാരണ ആളുകള്‍ക്കുണ്ടാകുന്നു. അതിനാല്‍ ഇത് വിപരീത ഫലമുണ്ടാക്കാന്‍ സാധ്യതയുള്ളതായും സര്‍ക്കാര്‍ വിലയിരുത്തുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക