Image

ഹൃദ്രോഗത്തെയും ശ്വാസനാള പ്രശ്‌നത്തെയും നേരിട്ട പിഞ്ചുകുഞ്ഞിന് ഇപ്പോള്‍ കൊറോണയും

Published on 13 April, 2020
ഹൃദ്രോഗത്തെയും ശ്വാസനാള പ്രശ്‌നത്തെയും നേരിട്ട പിഞ്ചുകുഞ്ഞിന് ഇപ്പോള്‍ കൊറോണയും

ലണ്ടന്‍: ആറു മാസമേ പ്രായമായിട്ടുള്ളൂ കുഞ്ഞ് എറിന്‍ ബേറ്റ്‌സിന്. എന്നാല്‍, ഈ ചെറു പ്രായത്തിനുള്ളില്‍ തന്നെ അവള്‍ നേരിടുന്നത് കടുത്ത ഹൃദ്രോഗത്തെയും ശ്വാസനാള പ്രശ്‌നത്തെയും. പോരാത്തതിന് ഇപ്പോഴിതാ അവള്‍ക്ക് കൊറോണവൈറസ് ബാധയും സ്ഥിരീകരിച്ചിരിക്കുന്നു.

ഡിസംബറില്‍ കുട്ടിക്ക് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി നടത്തിയിരുന്നതാണ്. കഴിഞ്ഞ വെള്ളിയാഴ്ചാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇപ്പോള്‍ വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തത്കാലം തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ലിവര്‍പൂളിലെ ആല്‍ഡര്‍ ഹേ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലാണ് അവള്‍ ചികിത്സയില്‍ കഴിയുന്നത്.

അതേസമയം ആഗോളതലത്തില്‍ ബ്രിട്ടന്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ പട്ടികയില്‍ അഞ്ചാമതെത്തി. എണ്‍പത്തിയയ്യായിരത്തോളം ആളുകള്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചപ്പോള്‍ മരണം 10,000 കടന്നു. എന്‍എച്ച്എസിലെയും മറ്റു ആശുപത്രികളിലെയും മലയാളികള്‍ ഉള്‍പ്പെടുന്ന ജോലിക്കാര്‍ രോഗം പിടിപെട്ട് ചികില്‍സയിലാണ്. ഇതുവരെയായി ആറു മലയാളികളാണ് ബ്രിട്ടനില്‍ കോവിഡ് ബാധയേറ്റ് മരിച്ചത്. യൂറോപ്പില്‍ ആകെ എട്ടു മലയാളികളും.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക