Image

രണ്ടു പെണ്‍മക്കളെ കത്തികൊണ്ട്‌ വരഞ്ഞ പിതാവ്‌ ആത്മഹത്യ ചെയ്‌തു

Published on 23 May, 2012
രണ്ടു പെണ്‍മക്കളെ കത്തികൊണ്ട്‌ വരഞ്ഞ പിതാവ്‌ ആത്മഹത്യ ചെയ്‌തു
കോട്ടയം: കറി ദേഹത്തുവീണതില്‍ ക്ഷുഭിതനായി തന്റെ രണ്ടു പെണ്‍മക്കളെ കശാപ്പ്‌ കത്തികൊണ്ട്‌ വരഞ്ഞ പിതാവ്‌ ആത്മഹത്യ ചെയ്‌തു. കഴിഞ്ഞ ദിവസമാണ്‌ സംഭവം. മദ്യപിച്ചെത്തിയ കൊച്ചുമോന്‍ ഭാര്യ റീനയോടു വഴക്കിടുകയും മക്കളായ പ്രിയ(ഏഴ്‌), പ്രീതി (മൂന്നര) എന്നിവരെ കത്തികൊണ്ടു ഗുരുതരമായി മുറിവേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിനുശേഷം പ്രതി ഒളിവില്‍ പോയി.

മണര്‍കാട്‌ കീപ്പച്ചാല്‍കുഴി മാമുണ്ടയില്‍ കൊച്ചുമോനെ (40) യാണ്‌ വീടിനു സമീപമുള്ള റബര്‍ത്തോട്ടത്തിലെ ആഞ്ഞിലിമരത്തില്‍ തൂങ്ങിമരിച്ച നിലയിലാണു കണ്ടത്‌.

അത്താഴം വിളമ്പുന്നതിനിടെ കറി കയ്യില്‍ വീണതിനെ ചൊല്ലിയാണു കൊച്ചുമോന്‍ രാത്രിയില്‍ ഭാര്യയുമായി വഴക്കുണ്ടാക്കിയതെന്നു പൊലീസ്‌ പറഞ്ഞു. ഭാര്യ റീനയെ തല്ലുന്നതു കണ്ടു മക്കള്‍ തടസ്സം പിടിക്കാനെത്തിയപ്പോഴാണത്രേ കത്തിയെടുത്തു കുട്ടികളുടെ ദേഹം വരഞ്ഞത്‌. കുട്ടികള്‍ രക്‌തത്തില്‍ കുളിക്കുന്നതു കണ്ടു റീന ബോധംകെട്ടു വീണു.

നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്നു പൊലീസെത്തിയാണു കുട്ടികളെ ആശുപത്രിയിലെത്തിച്ചത്‌.
്ര്രപിന്‍സ്‌ (14), പ്രവീണ്‍ (12) എന്നിവരാണു മറ്റു മക്കള്‍. കൊച്ചുമോന്റെ സംസ്‌കാരം ഇന്ന്‌ 12ന്‌ മാര്‍ അപ്രേം യാക്കോബായ പള്ളിയില്‍ നടക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക