ബാംഗളൂര്‍: ഐഎസ്ആര്‍ഒ ഗ്രൂപ്പ് ഡി ഉദ്യോഗസ്ഥയെ വീട്ടിനുള്ളിലെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹേബാല് സ്വദേശി മുനിയമ്മ (45) ആണ് മരിച്ചത്. മുനിയമ്മയുടെ ഭര്‍ത്താവ് മുനിയപ്പയും മകന് മഞ്ജുനാഥുമാണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ തുംകുറില്‍ നിന്നും വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
മുനിയപ്പയുടെ രണ്ടാം ഭാര്യയാണ് മുനിയമ്മ. ആദ്യ ഭാര്യ തുംകൂറിലാണ് താമസിക്കുന്നത്. മൃതദേഹത്തില്‍ മുറിവുകള്‍ കണ്ടെത്തിയത് സംശയം ഉണ്ടാക്കിയിട്ടുണ്ട്. വീട്ടില്‍ നിന്നും വിലപിടിപ്പുള്ള ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.