Image

പെട്രോള്‍ വില വര്‍ധന: കാറുകളുടെ വില കുറച്ചു

Published on 24 May, 2012
പെട്രോള്‍ വില വര്‍ധന: കാറുകളുടെ വില കുറച്ചു
ന്യൂഡല്‍ഹി: പെട്രോള്‍ വില കനത്ത തോതില്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് കമ്പനികള്‍ പെട്രോള്‍ കാറിന്റെ വില വലിയ തോതില്‍ കുറച്ചു. വിവിധ മോഡലുകള്‍ക്ക് 5,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് വില കുറച്ചിരിക്കുന്നത്. മാരുതി, ഹ്യൂണ്ടായ്, ടാറ്റ എന്നീ കമ്പനികളാണ് വില കുറച്ചത്. പെട്രോള്‍ വില വര്‍ധന മൂലം കാറുകളുടെ വില്‍പ്പന ഗണ്യമായി കുറയും എന്ന ഭീതി മൂലമാണ് കമ്പനികള്‍ വില കുറച്ചത്. 

മാരുതി ആള്‍ട്ടോ 30,000 രൂപയും ഹ്യൂണ്ടായ് 3,000 രൂപയും കുറച്ചു. ടാറ്റ ഇന്‍ഡിക്ക 15,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് വില കുറച്ചത്. 

പെട്രോളിന് ബുധനാഴ്ച ലിറ്ററിന് 7-50 പൈസയാണ് വര്‍ധിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം വില വര്‍ധനയുണ്ടാകുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക