Image

കോവിഡ് 19: സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ച ഡോക്ടര്‍ കൗണ്‍സിലില്‍ നിന്നു രാജിവച്ചു

Published on 22 April, 2020
കോവിഡ് 19: സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ച ഡോക്ടര്‍ കൗണ്‍സിലില്‍ നിന്നു രാജിവച്ചു


ഡബ്ലിന്‍: കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ച ഡോക്ടര്‍ ഐറിഷ് മെഡിക്കല്‍ കൗണ്‍സിലില്‍ നിന്ന് രാജിവച്ചു. ആരോഗ്യവകുപ്പു മന്ത്രി സൈമണ്‍ ഹാരിസാണ് 2018ല്‍ ഡബ്ലിന്‍ റഷിലെ ഏജയായ ഡോ. മാര്‍ക്കസ് ഡി ബ്രൂണിനെ ഐറിഷ് മെഡിക്കല്‍ കൗണ്‍സിലില്‍ നിയമിച്ചത്.

രാജ്യത്തെ വൈറസ് ബാധിതരെ ഭാരമായിട്ടാണ് കണക്കാക്കുന്നതെന്നും, നഴ്സിംഗ് ഹോമുകളിലെ ജീവനക്കാര്‍ക്ക് ആവശ്യമായ പരിഗണന നല്‍കുന്നില്ലെന്നും ഡോക്ടര്‍ ബ്ലോഗില്‍ എഴുതിയിരുന്നു അയര്‍ലണ്ടിലെ ഏറ്റവും ദുര്‍ബലരായ രോഗികള്‍ നഴ്സിംഗ് ഹോമുകളില്‍ താമസിക്കുന്നവരാണെന്നും ഈ വസ്തുത വൈറസിനെതിരെ പോരാടുന്നവര്‍ക്ക് വ്യക്തമാക്കി കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. നഴ്സിംഗ് ഹോമുകളില്‍ കഴിയുന്നവരില്‍ ഭൂരിഭാഗവും പ്രായമായവരാണെന്നും ഇവരില്‍ പലര്‍ക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം എഴുതി. നഴ്സിംഗ് ഹോം ജീവനക്കാര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

28/2/2020ന് വൈറസ് റിപ്പോര്‍ട്ട് ചെയ്തുവെന്നും എന്നാല്‍ നഴ്സിംഗ് ഹോമുകളില്‍ കഴിയുന്നവര്‍ക്കും ജീവനക്കാര്‍ക്കും വേണ്ടിയുള്ള ആവശ്യങ്ങളെ കുറിച്ച് മന്ത്രിതല ചര്‍ച്ച നടത്തിയത് 30/3/2020ന് മാത്രമാണെന്നും, ദുര്‍ബലരായ ആളുകളെ അവസാമായിട്ടാണ് പരിഗണിച്ചതെന്നും അദ്ദേഹം പറഞ്ഞു.കോവിഡ് 19 ബാധ കണ്ടെത്തിയ നഴ്സിംഗ് ഹോമുകളിലെ ചില താമസക്കാരെ ഏപ്രില്‍ ഒമ്പതു വരെ പരിശോധന നടത്തിയില്ലെന്നും ഡോക്ടര്‍ ബ്രണ്‍ എഴുതി.

25 അംഗങ്ങളാണ് ഐറിഷ് മെഡിക്കല്‍ കൗണ്‍സിലില്‍ ഉള്ളത്. റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടിലെ ഡോക്ടര്‍മാര്‍ ഉയര്‍ന്ന പ്രൊഫഷണല്‍ മാനദണ്ഡങ്ങള്‍ ഉള്ളവരാണ്. പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനായി അവര്‍ അക്ഷീണം പ്രവര്‍ത്തിക്കുന്നുവെന്നും ചില വ്യക്തിപരമായ കാരണങ്ങളാല്‍ ഡോ. മാര്‍ക്കസ് ഡി ബ്രണ്‍ രാജിവച്ചതായും മെഡിക്കല്‍ കൗണ്‍സില്‍ ഇന്നലെ സ്ഥിരീകരിച്ചു.

ഐറിഷ് മെഡിക്കല്‍ കൗണ്‍സിലിലെ ഒരു അംഗം രാജിവയ്ക്കാന്‍ ആഗ്രഹിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ രാജി സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അതിനാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ അഭിപ്രായം പറയാന്‍ സാധിക്കില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ആരോഗ്യ സംരക്ഷണ നിരീക്ഷണ കേന്ദ്രത്തിന്റെ (എച്ച്പിഎസ്.സി) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം നഴ്സിംഗ് ഹോമുകളില്‍ 169 കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

നഴ്സിംഗ് ഹോമുകളിലെ പരിശോധനകളില്‍ വര്‍ധനവ് വരുത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. എന്നാല്‍ നഴ്സിംഗ് ഹോമുകളിലെ സ്ഥിതിഗതികള്‍ വളരെ മന്ദഗതിയിലാണെന്ന് പറയാന്‍ സാധിക്കില്ലെന്നും അവശ്യ സേവനങ്ങള്‍ എല്ലാം തന്നെ നല്‍കുന്നുണ്ടെന്നും ആരോഗ്യ വകുപ്പുമന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞു.

രാജ്യത്തെ പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍കൗണ്‍സില്‍ അംഗങ്ങളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും പരിശ്രമത്തിനും പ്രതിബദ്ധതയ്ക്കും നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.

റിപ്പോര്‍ട്ട്: എമി സെബാസ്റ്റ്യന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക