Image

ഡാളസ്സില്‍ സൗജന്യ രക്തപരിശോധനയും, രക്തദാനവും ആരോഗ്യ സംരക്ഷണ സെമിനാറും- ജൂലായ് 23 ന്

പി.പി.ചെറിയാന്‍ Published on 13 July, 2011
ഡാളസ്സില്‍ സൗജന്യ രക്തപരിശോധനയും, രക്തദാനവും ആരോഗ്യ സംരക്ഷണ സെമിനാറും- ജൂലായ് 23 ന്
മസ്‌കിറ്റ്(ഡാളസ്): ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവക വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഈ വര്‍ഷം സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കികൊണ്ടുള്ള കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിക്കുവാന്‍ തീരുമാനിച്ചതായി പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജോളി ബാബു, ഇടവക വികാരി റവ. എ.പി.നോമ്പിള്‍ എന്നിവര്‍ അറിയിച്ചു.

സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവകയുടെ ഇരുപത്തി മൂന്നാമത് വാര്‍ഷിക ആഘോഷങ്ങള്‍ ജൂലായ് 22,23,24 തീയ്യതികളില്‍ നടത്തപ്പെടുമെന്ന് ഇവര്‍ പറഞ്ഞു.

23 ശനിയാഴ്ച രാവിലെ 8 മുതല്‍ 2 വരെ മസ്‌കിറ്റ് ബാര്‍ണീസ് ബ്രിഡ്ജിലുള്ള പുതിയതായി പണിതീര്‍ത്ത വിശാലമായ ദേവാലയത്തില്‍ വെച്ച് രക്തദാനവും, സൗജന്യ രക്തപരിശോധനയും, ആരോഗ്യ സംരക്ഷ സെമിനാറുകളും നടക്കും.

ഡാളസ് മെത്തഡിസ്റ്റ് ഹോസ്പിറ്റലുമായി സഹകരിച്ച് നാല്പതു വയസ്സിന് മുകളിലുള്ള പുരുഷന്മാര്‍ക്ക് പി.എസ്.എ (PSA) ടെസ്റ്റും, കൊളസ്‌ട്രോള്‍ , ബള്ഡ് ഷുഗര്‍ പരിശോധനയും സ്ത്രീകള്‍ക്ക് കൊളസ്‌ട്രോള്‍ , ബള്ഡ് ഷുഗര്‍ എന്നീ പരിശോധനകളും സൗജന്യമായി ചെയ്തുകൊടുക്കും. ഇതോടൊപ്പം സൗജന്യ രക്തദാനവും നടത്തപ്പെടും.

ഹൃദയ സംബന്ധമായ രോഗങ്ങളെ കുറിച്ച് കാര്‍ഡിയോളജിസ്റ്റ്, ഡോ.ജേക്കബ് ചെമ്മാലകുഴി, ശ്വാസകോശ രോഗങ്ങളെ കുറിച്ചു ഡോ.മോഹന്‍ ഫിലിപ്പ്, പ്രമേഹ രോഗത്തെ കുറിച്ച് അമേരിക്കന്‍ ഡയബറ്റിക്ക് അസ്സോസിയേഷന്‍ പ്രതിനിധി, അര്‍ബുദ രോഗങ്ങളെ കുറിച്ചും, അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി പ്രതിനിധി, ദന്ത രോഗങ്ങളെ കുറിച്ച് ഡോ.സുരേഷ് എബ്രഹാം, കെരണ്‍ ചെറിയാന്‍, ഡോ.ജോര്‍ജ്, പോഷകാഹാരങ്ങളെ കുറിച്ച് വിശാല്‍ ബാഗെയ്, സാമ്പത്തിക കാര്യങ്ങളെ കുറിച്ച് ഫിനാഷ്യല്‍ അഡൈ്വസര്‍ ഷിജു എബ്രഹാം, ഹെല്‍ത്ത് ഇന്‍ഷ്വറന്‍സിനെകുറിച്ചു പാര്‍ക്ക്‌ലാന്റും ഹോസ്പിറ്റല്‍ ഫിനാന്‍ഷ്യല്‍ കൗണ്‍സിലര്‍ തോമസ് ജോര്‍ജ്, കുറ്റകൃത്യങ്ങള്‍ എങ്ങനെ തടയാം എന്ന വിഷയത്തെ കുറിച്ച് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ , ജ്യൂസ് ആന്റ് വിറ്റാമിന്‍ ഗുണങ്ങളെ കുറിച്ചു ചാര്‍ലി ക്രോഫോര്‍ഡ് എന്നിവര്‍ വിദഗ്ദ ക്ലാസ്സുകള്‍ നടത്തും.

സൗജന്യ രക്തപരിശോധനയും, രക്തദാനവും ആഗ്രഹിക്കന്നവര്‍ മുന്‍ കൂട്ടി പേരുകള്‍ റജിസ്ട്രര്‍ ചെയ്യണമെന്ന് ചുമതലക്കാര്‍ അറിയിച്ചു.

ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ ജാതിമതവ്യത്യാസമില്ലാതെ ഏവര്‍ക്കും ഈ പരിപാടികളില്‍ സംബന്ധിക്കാവുന്നതാണെന്ന് കണ്‍വീനര്‍ ജോളി ബാബു പറഞ്ഞു.

കൂടതല്‍ വിവരങ്ങള്‍ക്ക്
റവ.എ.പി.നോമ്പിള്‍ - 972 226 0976
ജോളി ബാബു-214 564 3584
സോജി സക്കറിയ-972 613 9080
ഡാളസ്സില്‍ സൗജന്യ രക്തപരിശോധനയും, രക്തദാനവും ആരോഗ്യ സംരക്ഷണ സെമിനാറും- ജൂലായ് 23 ന്ഡാളസ്സില്‍ സൗജന്യ രക്തപരിശോധനയും, രക്തദാനവും ആരോഗ്യ സംരക്ഷണ സെമിനാറും- ജൂലായ് 23 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക