Image

മംഗലാപുരത്ത് വിമാനയാത്രക്കാരുടെ എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ധന

Published on 24 May, 2012
മംഗലാപുരത്ത് വിമാനയാത്രക്കാരുടെ എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ധന
മംഗലാപുരം: ബജ്പെ വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ധനവ്. 2011നെ അപേക്ഷിച്ചു ഈ വര്‍ഷം മേയ് വരെ 20 ശതമാനം വര്‍ധനവാണുണ്ടായത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 2.68ലക്ഷം യാത്രക്കാര്‍ കയറിപ്പോയ സമയത്തു ഇത്തവണ 3.21 ലക്ഷം യാത്രക്കാരാണു വിമാനത്താവളത്തിലെത്തിയതെന്നു എയര്‍പോര്‍ട്ട് ഡയറക്ടര്‍ എം.ആര്‍. വാസുദേവ പറഞ്ഞു. കൂടുതല്‍ ഫ്ളൈറ്റുകള്‍ പുതിയ റൂട്ടുകളിലേക്കു സര്‍വീസ് തുടങ്ങിയതാണു ഈ വര്‍ധനവിനു കാരണം. മംഗലാപുരത്തു നിന്നും ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കു നേരിട്ടു വിമാനസര്‍വീസുകളുണ്ട്. കൂടാതെ ഒരു മാസം മുമ്പു സ്പൈസ് ജെറ്റിന്റെ ബോയിംഗ് വിമാനവും എയര്‍ ഇന്ത്യ എക്സ്പ്രസും മുംബൈ സര്‍വീസും ആരംഭിച്ചിട്ടുണ്ട്. ആകെയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ 86,544 വിദേശയാത്രക്കാരായിരുന്നു. ഇതില്‍ തന്നെ 27 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര വിമാനത്താവളമെന്ന പദവിയിലേക്കു ഉയരുന്ന മുറയ്ക്കു കൂടുതല്‍ യാത്രക്കാര്‍ എത്തുമെന്നാണു പ്രതീക്ഷയെന്നും ഡയറക്ടര്‍ വാസുദേവ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക