Image

പാക്കിസ്ഥാനില്‍ ഭൂചലനം; ആളപായമില്ല

Published on 24 May, 2012
പാക്കിസ്ഥാനില്‍ ഭൂചലനം; ആളപായമില്ല
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ താരതമ്യേന ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പ്രവിശ്യയിലെ ഖുസ്ദാര്‍ ജില്ലയില്‍ നിന്നു 90 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. ബലൂചിസ്ഥാനിലെ വിവിധ നഗരങ്ങളില്‍ ചലനം അനുഭവപ്പെട്ടതായി പ്രവിശ്യാ അധികൃതര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക