Image

ചന്ദ്രശേഖരന്‍ വധം: പ്രാദേശിക പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ നടന്ന സംഭവമെന്ന് എം.എ. ബേബി

Published on 25 May, 2012
ചന്ദ്രശേഖരന്‍ വധം: പ്രാദേശിക പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ നടന്ന സംഭവമെന്ന് എം.എ. ബേബി
നെയ്യാറ്റിന്‍കര: ചന്ദ്രശേഖരന്‍ വധം പ്രാദേശിക പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ നടന്ന സംഭവം മാത്രമാണെന്ന് സിപിഎം പിബി അംഗം എം.എ. ബേബി പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന് ഇതുമായി ബന്ധമില്ല. ഏതെങ്കിലും സാഹചര്യത്തില്‍ സിപിഎമ്മുമായി ബന്ധമുള്ളവര്‍ കൊലപാതകത്തിലോ ഗൂഢാലോചനയിലോ പങ്കെടുത്തിട്ടുണ്ടെന്ന് വസ്തുനിഷ്ഠമായി തെളിയിക്കപ്പെട്ടാല്‍ അവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും ഇക്കാര്യം സിപിഎം സംസ്ഥാന സെക്രട്ടറിയും ജനറല്‍ സെക്രട്ടറിയും വ്യക്തമാക്കിയിട്ടുളളതാണെന്നും എം.എ. ബേബി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക