Image

അന്വേഷണ വിവരം ഒറ്റുകൊടുക്കുന്ന പോലീസുകാര്‍ക്കെതിരേ നടപടിയെന്ന് ആഭ്യന്തരമന്ത്രി

Published on 25 May, 2012
അന്വേഷണ വിവരം ഒറ്റുകൊടുക്കുന്ന പോലീസുകാര്‍ക്കെതിരേ നടപടിയെന്ന് ആഭ്യന്തരമന്ത്രി
കൊച്ചി: അന്വേഷണ വിവരം ഒറ്റുകൊടുക്കുന്ന പോലീസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍. ഇങ്ങനെ ഒറ്റുകൊടുക്കുന്നതായി തെളിഞ്ഞാല്‍ പോലീസ് മാന്വവലില്‍ തന്നെ ഇവര്‍ക്കെതിരേ സ്വീകരിക്കേണ്ട നടപടികള്‍ നിര്‍ദേശിക്കുന്നുണ്ട്.

ഇത്തരത്തില്‍ പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും കുറ്റക്കാരനെന്ന് കണ്ടാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ചന്ദ്രശേഖരന്‍ വധക്കേസിലെ അന്വേഷണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക