ഷുക്കൂര്‍ വധക്കേസ്: സിപിഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ ആറുപേര്‍ കസ്റ്റഡിയില്‍
Published on 25 May, 2012
തളിപ്പറമ്പ്: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍
സിപിഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
സിപിഎം അരിയില്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി യു.വി. വേണു ഉള്‍പ്പെടെ
ആറുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇന്നലെ രാത്രിയിലും
ഇന്ന് പുലര്‍ച്ചെയുമായിട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
വളപട്ടണം സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലായിരുന്നു ഇവരെ
കസ്റ്റഡിയിലെടുത്തത്. ഇത് ആദ്യമായിട്ടാണ് കേസില്‍ ലോക്കല്‍ സെക്രട്ടറി
പിടിയിലാകുന്നത്. നേരത്തെ ലോക്കല്‍ കമ്മറ്റിയംഗത്തെ പോലീസ്
കസ്റ്റഡിയിലെടുത്തിരുന്നു.
എംഎസ്എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷറര്‍ ആയിരുന്നു ഷുക്കൂര്‍. ഫെബ്രുവരി 20
നാണ് ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. സിപിഎം-ലീഗ് സംഘര്‍ഷത്തിന്റെ
ഭാഗമായിട്ടായിരുന്നു കൊലപാതകം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല