Image

സമരം നടത്തുന്ന പൈലറ്റുമാരുമായി വ്യോമയാനമന്ത്രി അജിത് സിംഗ് ചര്‍ച്ച നടത്തി

Published on 25 May, 2012
സമരം നടത്തുന്ന പൈലറ്റുമാരുമായി വ്യോമയാനമന്ത്രി അജിത് സിംഗ് ചര്‍ച്ച നടത്തി
ന്യൂഡല്‍ഹി: സമരം നടത്തുന്ന എയര്‍ ഇന്ത്യ പൈലറ്റുമാരുമായി വ്യോമയാനമന്ത്രി അജിത് സിംഗ് ചര്‍ച്ച നടത്തി. പതിനെട്ടു ദിവസമായി നടത്തുന്ന സമരത്തില്‍ ആദ്യമായിട്ടാണ് മന്ത്രി പൈലറ്റുമാരുമായി കൂടിക്കാഴ്ചയ്ക്ക് തയാറാകുന്നത്. സമരം പിന്‍വലിക്കാതെ ചര്‍ച്ചയില്ലെന്ന നിലപാടിലായിരുന്നു നേരത്തെ മന്ത്രി. സമരം പിന്‍വലിച്ച് ഡ്യൂട്ടിക്ക് കയറിയാല്‍ പൈലറ്റുമാരുടെ ആവശ്യം പരിഗണിക്കാമെന്ന നിലപാട് മന്ത്രി ആവര്‍ത്തിച്ചു.

സമരത്തിന്റെ പേരില്‍ ആര്‍ക്കെതിരേയും നടപടി സ്വീകരിക്കില്ലെന്നും മന്ത്രി ഉറപ്പു നല്‍കി. ഡല്‍ഹിയിലെ വ്യോമയാന മന്ത്രാലയം ആസ്ഥാനത്തായിരുന്നു 90 മിനുട്ടുകള്‍ നീണ്ട ചര്‍ച്ച നടന്നത്. എയര്‍ ഇന്ത്യ സിഎംഡി രോഹിത് നന്ദനെ ചര്‍ച്ചയിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. സമരം നടത്തുന്ന സംഘടനയായ ഇന്ത്യന്‍ പൈലറ്റ്‌സ് ഗില്‍ഡിന്റെ അഞ്ച് പ്രതിനിധികളാണ് മന്ത്രിയുമായി ചര്‍ച്ച നടത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക