മധ്യരേഖ
സ്വാതന്ത്രൃത്തിനുശേഷം രാഷ്ട്രീയത്തില്‍ പ്രവേശിച്ച മലയാളികളില്‍
ഏറ്റവും ശ്രദ്ധേയനായ വ്യക്തി ആരാണെന്ന ചോദ്യത്തിന് 'എ.കെ. ആന്റണി'
എന്നല്ലാതെ മറ്റൊരുത്തരം ഉണ്ടാവുക വയ്യ. ഭാരതത്തിന്റെ രാജ്യരക്ഷാ
മന്ത്രിയായിരുന്നിട്ടുള്ളവരില് ജഗ്ജീവന്റാമും കൃഷ്ണമേനോനും അല്ലാതെ
മറ്റാരും ആന്റണിയുടെയത്ര കാലം ഈ പദവി വഹിച്ചിട്ടില്ലെന്ന അവസ്ഥ
പി.എസ്.സിയുടെ പൊതുവിജ്ഞാന പുസ്തകങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിട്ട് കാലം
കുറേയായി. ഇപ്പോള്‍ അത് വീണ്ടും തിരുത്തിയെഴുതാറായി. തുടര്‍ച്ചയായി ഈ പദവി
വഹിക്കുന്ന വ്യക്തികളില്‍ ആന്റണി ഒന്നാമനായി. വി.കെ.
കൃഷ്ണമേനോന്റേതായിരുന്നു ആ റെക്കോഡ് ഇതുവരെ. ജഗ്ജീവന് റാമിന്റെ സേവനകാലം
ദീര്‍ഘതരം ആയിരുന്നെങ്കിലും തുടര്‍ച്ച ആയിട്ടായിരുന്നില്ല.
http://www.madhyamam.com/news/169527/120524