Image

അവധി: 225 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്ന്‌ പിരിച്ചുവിട്ടു

Published on 13 July, 2011
അവധി: 225 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്ന്‌ പിരിച്ചുവിട്ടു
തിരുവനന്തപുരം: വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന്‌ അനധികൃതമായി ജോലിക്ക്‌ ഹാജരാകാതിരുന്ന 225 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. 1993 മുതല്‍ അനധികൃത അവധിയില്‍ പ്രവേശിച്ച ഇവര്‍ക്ക്‌ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കിയിരുന്നു. ഇതില്‍ തൃപ്‌തികരമായ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ്‌ പിരിച്ചുവിടല്‍.പിരിച്ചുവിട്ട ഡോക്ടര്‍മാരുടെ ഒഴിവുള്‍പ്പെടെ നികത്താന്‍ എന്‍ആര്‍എച്ച്‌എം വഴി താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക്‌ നിര്‍ദേശം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക