Image

അവര്‍ എങ്ങിനെ പ്രതികരിക്കും? (ബിനോയി സെബാസ്റ്റ്യന്‍)

Published on 24 May, 2012
അവര്‍ എങ്ങിനെ പ്രതികരിക്കും? (ബിനോയി സെബാസ്റ്റ്യന്‍)
കേരളത്തിലെ കമ്യൂണിസ്റ്റു പാര്‍ട്ടി ആമാശയപരമായ ശ്രദ്ധയിലേക്കു മനസുന്നി പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയ കാലഘട്ടത്തില്‍ ആശയപരമായ വകതിരിവോടെ വേറിട്ടുപോയ വിപ്‌ളവവീര്യം തുളുമ്പുന്ന ഒരു പ്രാദേശിക ധീരകമ്യൂണിസ്റ്റു ചിന്താധാരികളാണ്‌ ഒഞ്ചിയം ഉള്‍പ്പെടുന്ന വടക്കന്‍ മലബാറിലെ റെവല്യൂഷനറി കമ്യൂണിസ്റ്റു പാര്‍ട്ടി എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.! ഏതേതു ലക്ഷ്യങ്ങളോടെ ഏതേതു നേതാക്കളുടെ നേതൃത്വത്തില്‍ ഏതേതു ത്യഗോജ്വലങ്ങളായ സമര്‍പ്പണങ്ങളാണ്‌ കേരളത്തിലെ അഥവാ, ഇന്‍ഡ്യയിലെ ദരിദ്രജനങ്ങള്‍ക്കായി ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റു (മാര്‍ക്‌സിസ്റ്റു) പാര്‍ട്ടി സമര്‍പ്പിച്ചിട്ടുള്ളതെന്നു വിശദമായി പറയുവാന്‍ അടിസ്ഥാനപരമായി രാഷ്‌ട്രീയ കെല്‍പ്പുള്ളവര്‍ ഇന്നില്ല!

പിരിഞ്ഞുപിരിഞ്ഞു മുടിയുന്ന, ആധുനീകസുഖസൗകര്യങ്ങളുടെ കൊഴുപ്പടിഞ്ഞ മനസുകളുമായി, വര്‍ഗവഞ്ചനയെന്നാല്‍ എന്തെന്നു തിരിച്ചറിയാന്‍ കഴിവില്ലാതായിപ്പോയ ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടികളോടുള്ള സര്‍വ്വംവിധമായ ബഹുമാനാദരങ്ങളോടെ ചില കാര്യങ്ങള്‍ ഇവിടെ സുചിപ്പിക്കട്ടെ! പലരും പറയുന്നതു നേരെങ്കില്‍.. നേരെ പറയട്ടെ പാര്‍ട്ടിയിലെ കണ്ണൂര്‍ ലോബിയുടെ കരാളഹസ്‌തങ്ങള്‍ വടിവാള്‍ ഉയര്‍ത്താതിരിക്കട്ടെ! ഡാലസും കണ്ണൂരും തമ്മിലുള്ള ദൂരം എനിക്കു തുണയാകട്ടെ! ലാല്‍ സലാം!

എന്താണ്‌ കമ്യൂണിസം? എന്തിനു വേണ്ടണ്ടിയാണ്‌ കമ്യൂണിസം നിലകൊള്ളുന്നത്‌? ആ കമ്യൂണിസത്തിന്റെ വര്‍ത്തമാനകാല അപചയങ്ങള്‍ എന്തെല്ലമാണ്‌ എന്നിവയെക്കുറിച്ച്‌ ചിന്തിക്കേണ്ട കാലമായില്ലേ? റഷ്യന്‍ കമ്യൂണിസത്തിന്റെ നാശങ്ങളോര്‍ത്തെടുത്തുകൊണ്ടു പറയുവാന്‍ കഴിയുന്ന ഒന്നുണ്ട്‌. ഇന്നു ഇന്‍ഡ്യന്‍ കമ്യുണിസ്റ്റുകള്‍ മാര്‍ക്‌സോ എംഗല്‍സോ തിരിച്ചറിഞ്ഞ കമ്യുണിസ്റ്റു സൈന്താതികതയെക്കുറിച്ചു മനസിലാക്കുന്നില്ല! ഇന്നത്തെ കേരളത്തില്‍ അതെന്താണെന്നു പഠിപ്പിക്കുവാന്‍ ആരും മെനക്കെടുന്നില്ല! അഥവാ ആചാര്യന്മാര്‍ നഷ്ടപ്പെട്ട ഇന്‍ഡ്യന്‍ കമ്യൂണിസം? കാലോചിതമായി കമ്യൂണിസത്തിനു മാറ്റമുണ്ടാകുമെന്നു മാര്‍ക്‌സ്‌ പറഞ്ഞു. പക്ഷെ ആ മാറ്റം ഇത്രത്തോളമായാലോ?

കേരള രാഷ്‌ട്രീയത്തില്‍ വിമര്‍ശന കൊടുങ്കാറ്റുയര്‍ത്തിയ ടി.പി.
ചന്ദ്രശേഖരന്റെ അതി നിഷ്‌ഠൂരമായ കൊലപാതകത്തോടു പ്രതികരിക്കുവാന്‍ കേരളത്തിലെ ബുദ്ധിജീവികള്‍ വിമുഖത കാണിച്ചു അല്ലങ്കില്‍ മിണ്ടാപ്രാണികളായി എന്ന വിമര്‍ശനം ഉയരുകയാണ്‌! സാമുഹ്യതിന്മകളോട്‌ സ്വന്തം നേട്ടങ്ങളുടെ കണക്കുകൂട്ടലുകളില്ലാതെ പ്രതികരിച്ച സാംസ്‌ക്കാരികന്മാരുടെ കാലം കഴിഞ്ഞു. ഇന്നിപ്പോള്‍ സ്വന്തം അന്നം, സ്വസുഖം, സാഹിത്യഗുരുഭൂതന്മാരെന്ന നിലയില്‍ കാല്‍തൊട്ടുവണങ്ങല്‍...ഇതാണ്‌ ഇവര്‍ക്കു വേ­ണ്ടത്‌! ഇതിനു  ഇവര്‍ ഏതു ഭീകരന്മാരുടെയും കാല്‍തൊട്ടു വണങ്ങും. മാത്രവുമാല്ല, വീണ്ടുവിചാരവും രാഷ്‌ട്രീയവിവേകവുമില്ലാതെ കൈയ്യില്‍ കൊടുവാളും കരളില്‍ നിറഞ്ഞ വിദ്വേഷവുമായി എന്തും ചെയ്യുവാന്‍ മടിയില്ലാത്ത, സാഹിത്യവും സാംസ്‌ക്കാരികതയും എന്താണെന്നറിയാത്ത, കൊലവെറിയന്മാരായ രാഷ്‌ട്രീയഗുണ്ടകള്‍ക്കെതിരെ എങ്ങിനെ പ്രതികരിക്കും? തലപോയിട്ടു പിന്നെന്തു സാഹിത്യം? എന്തു സംസ്‌ക്കാരം? അധുനീകനായകന്മാര്‍ക്കു പ്രാണഭയമുണ്ടെന്നു നാം തീര്‍ച്ചയായും തിരിച്ചറിയേണ്ടതല്ലേ? പക്ഷെ ഒന്നോര്‍ക്കുക! നായ്‌ക്കള്‍പോലും സാംസ്‌ക്കാരികമായി എത്രയോ സ്‌നേഹസമ്പന്നരാണ്‌!

എഴുത്തുകാര്‍ പ്രതികരണ തൊഴിലാളികളല്ല എന്ന പ്രതികരണം നടത്തിയ ചെറുകഥാകൃത്തായ പത്‌മനാഭനോടു ഞാന്‍ യോജിക്കുന്നില്ല! ജനാധിപത്യത്തിന്റെ പേരില്‍ ഇന്നു കേരളത്തില്‍ നടക്കുന്ന പ്രതിലോമകരങ്ങളായ പ്രതികരണങ്ങളിലൊന്നായി മാത്രമേ ഈ ചിന്തയെ കാണുന്നുള്ളു. അന്നവും സ്വജീവനും അറ്റുപോയ ഒരു സാധാരണക്കാരന്റെ ജീവിതത്തെ ഉള്‍ക്കൊ
ണ്ടാണ്‌ അയാള്‍ ഈ മൊഴി പറഞ്ഞതെന്ന്‌ കരുതുന്നില്ല! വാര്‍ദ്ധക്യത്തിലെ ചില വികാരങ്ങള്‍! ഇതിനു സമാനമാണ്‌ ജ്‌ഞാനപീഠം വരെയെന്തി എന്നു പറയപ്പെടുന്ന അദ്ധ്യാപകനായിരുന്ന ശ്രീ. ഒ എന്‍ വി കുറുപ്പ്‌!! ഒരുപാടു നല്ല നാടകഗാനങ്ങളും സിനിമാപാട്ടുകളുമെഴുതിയ അദേഹം ഒരു നല്ല കവിയാണോ, എന്ന കാര്യത്തില്‍ ഇന്നും തര്‍ക്കമുണ്ടണ്ട്‌. ഇതു ഞാന്‍ പറയുന്നതല്ല. ഇടതുപക്ഷ കവികള്‍ പറയുന്നതാണ്‌!

ചന്ദ്രശേഖരവധവുമായി ബന്ധപ്പെട്ടു ഒഞ്ചിയം എറിയ കമ്മിറ്റി സെക്രട്ടറിയുള്‍പ്പെടെയുള്ള കമ്യണിസ്റ്റു നേതാക്കളെ അറസ്റ്റു ചെയ്‌തപ്പോള്‍ വടകരപോലീ്‌സ്‌ സ്റ്റേഷനിലേക്കു മാര്‍ച്ചു ചെയ്‌ത അനുയായികള്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ജനാധിപത്യവിശ്വാസികളായ കേരളീയരില്‍ തീര്‍ച്ചയായും ഭീതിയുണര്‍ത്തും. ഇതോടൊപ്പം ആരോപണവിധേയനായ പാര്‍ട്ടി കണ്ണൂര്‍ ജില്ല സെക്രട്ടറി ഇ.ജയരാജന്റെ പ്രസ്‌താവന ആഗോളഭീകരന്മാരുടേതിനു സമാനമാണ്‌. പാര്‍ട്ടി സഖാക്കളെല്ലാം സല്‍സ്വഭാവികളും ഗുണശാലികളുമാണെന്നും അതുകൊണ്ടുതന്നെ ഏതു സാഹചര്യത്തിലും എന്തു വിലകൊടുത്തും പോലീസീിനും പ്രതികളെ വിട്ടുകൊടുക്കില്ലപോലും! അവരെ സംരക്ഷിക്കുംപോലും! ഒന്നു പറയാം. ഇന്‍ഡ്യന്‍ കമ്യൂണിസത്തിന്റെ വിപ്‌ളവാശയങ്ങളുടെയും കഴുത്തില്‍ കത്തിവയ്‌ക്കുവാന്‍ പറവികൊണ്ടവരാണ്‌ എ.കെ.ജിയുടെയും കേരളീയന്റെയും അതുപോലെയുള്ള സര്‍വ്വസമര്‍പ്പിതജീവിതങ്ങള്‍ നയിച്ച, ത്യാഗമയികളായ കമ്യണിസ്റ്റുകരുടെ നാട്ടിലെ ഇന്നത്തെ അശിക്ഷിത പാര്‍ട്ടി നേതാക്കള്‍ എന്ന പൊതു ആശയം കേരളത്തില്‍ ശക്തിപ്പെട്ടു വരുകയാണ്‌.

കമ്യൂണിസ്റ്റുകള്‍ക്കോ അതിനോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കോ ഞാന്‍ വിമുഖനല്ല. കാരണം, ജീവിക്കുവാന്‍ ഓരോരുത്തരും ഒരോ തൊഴില്‍ ചെയ്യുന്നു. അതുപോലെ ഒരു തൊഴില്‍ മാത്രമാണോ രാഷ്‌ട്രീ
പ്രവര്‍ത്തനം? ഒരു ദോശയ്‌ക്കുവേണ്ടണ്ടി സ്വന്തം മാതൃത്വത്തെപോലും ഒറ്റുകൊടുക്കുന്ന രാഷ്‌ട്രീയകാലാവസ്ഥയിലേക്കു ഒരു കമ്യൂണിസ്റ്റുകാരനു അധഃപതിക്കുവാന്‍ കഴിയുമോ? അനായേസേന കഴിയും എന്നു ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടി (മാര്‍ക്‌സിസ്റ്റ്‌) നമ്മോടു പറയുന്നു. അമേരിക്കയില്‍ ജീവിക്കുന്നതുകൊണ്ടുമാത്രം ജീവഭയമില്ലാതെ എനിക്കിതു പറയുവാന്‍ കഴിയുന്നു. ഓരോ കമ്യൂണിസ്റ്റും ഒരോ മനുഷ്യസ്‌നേഹിയായിരിക്കണം! ഒരോ മനുഷ്യസ്‌നേഹിയും ഓരോ കമ്യൂണിസ്റ്റായിരിക്കും. പക്ഷെ ഒരു ചോദ്യം! ഇന്നത്തെ ഇന്‍ഡ്യയില്‍ എത്ര കമ്യൂണിസ്റ്റുകളുണ്ട്‌? ലാല്‍സലാം!
അവര്‍ എങ്ങിനെ പ്രതികരിക്കും? (ബിനോയി സെബാസ്റ്റ്യന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക