Image

നീ ഒരു നഴ്‌സ് ആണ് (ജെ.മാത്യൂസ്)

ജെ.മാത്യൂസ് Published on 07 May, 2020
നീ ഒരു നഴ്‌സ് ആണ് (ജെ.മാത്യൂസ്)
നീ ഒരു നഴ്‌സാണ്.
നിന്റെ ഈ വഴി തുറന്ന ഒരു മഹതിയുണ്ട്.
അവര്‍ക്കിപ്പോള്‍ വയസ് ഇരുനൂറ്!
കൈയില്‍ പിടിച്ചിരുന്ന വിളക്കാണ് അവളുടെ അടയാളം. 1820-ല്‍ ആണവരുടെ ജനനം, ഇറ്റലിയിലെ ഫ്‌ളോറന്‍സില്‍. അവരുടെ പേരാണ് ഫ്്‌ളോറന്‍സ്- ഫ്‌ളോറന്‍സ് നൈറ്റിംഗയില്‍. ആ മഹതിക്കു മരണമില്ല.

അനേകലക്ഷങ്ങള്‍ അവര്‍ പിടിച്ച വിളക്ക് ഏറ്റുവാങ്ങി. അവരില്‍ തെളിയുന്ന വെളിച്ചത്തില്‍ ഫ്‌ളോറന്‍സ് നൈറ്റിംഗയില്‍ ജീവിക്കുന്നു. 
ലോകമെമ്പാടുമുള്ള അവരുടെ പിന്‍ഗാമികളില്‍ ഒരാളാണു നീ.
നീ ഒരു നഴ്‌സാണ്.

ആശ്വസിപ്പിക്കുന്ന പുഞ്ചിരിയുമായി നീ കടന്നുവരുന്നു.
നിന്റെ സാന്നിദ്ധ്യം പ്രതീക്ഷയുടെ വെളിച്ചം തെളിക്കുന്നു.
നിന്റെ സാന്ത്വനമൊഴികള്‍ പ്രത്യാശക്ക് ചിറക് നല്‍കുന്നു.
മൃദുലമാണ് നിന്റെ കരസ്പര്‍ശം.
ആ കുളിര്‍മ്മയില്‍ വേദനയുടെ പൊള്ളുന്ന ചൂട് ആറിത്തണുക്കുന്നു.
നിന്റെ പരിചരണം തേടിയെത്തുന്നവര്‍ ഒട്ടേറെയുണ്ട്.
അവരുടെ രൂപഭംഗീ നീ നോക്കാറില്ല.
പ്രായപരിധി നീ പരിഗണിക്കാറില്ല.
സാമ്പത്തികശേഷി നീ കണക്കാക്കാറില്ല.
രാഷ്ട്രീയ-മത വിശ്വാസങ്ങള്‍ നീ തിരക്കാറില്ല.
നിന്റെ സേവനം തേടിവരുന്ന ഏവര്‍ക്കും അതു ലഭിക്കുന്നു.
അനാരോഗ്യത്തിന്റെ തടവറയില്‍ അവശരായി മയ
ങ്ങുന്നവരാണ് അവരില്‍ ചിലര്‍.
അവരെ നീ തലോടി ഉണര്‍ത്തുന്നു.
ആരോഗ്യപൂര്‍ണ്ണമായ സ്വതന്ത്രജീവിതത്തിലേക്ക്
നീ അവരെ ആനയിക്കുന്നു.
നന്ദി പറഞ്ഞ് അവര്‍ യാത്രയാകുമ്പോള്‍ നിന്റെ
മനസ്സില്‍ നിറയുന്നത് ചാരിതാര്‍ഥ്യമാണ്.
അവരുടെ മുഖത്തു തെളിയുന്ന സംതൃപതിയുടെ മന്ദഹാ
സമാണ് നിനക്കുകിട്ടുന്ന പ്രതിഫലം.
നിന്റെ സേവനത്തിന് അര്‍ഹമായ പ്രതിഫലം നല്‍കാന്‍ 
ഏതു കുബേരനുണ്ട് ധനശേഷി?
 അധികാരശക്തികളും സമുദായപ്രമാണിമാരും നിന്റെ
ത്യാഗത്തിന്റെ മൂല്യനിര്‍ണ്ണയത്തില്‍ നിസ്സംഗതരാണ്.
പോലീസും പട്ടാളവും രാഷ്ട്രീയ നേതാക്കളും ചെയ്യുന്ന
തൊഴില്‍ പരസ്യമായി പ്രകീര്‍ത്തിക്കപ്പെടുന്നു.
രോഗബാധിതരുടെ ജീവിതത്തിന് ആശ്വാസമരുളാനുള്ള
നിന്റെ ത്യാഗം ആരു കാണാന്‍!
മനുഷ്യശരീരം ചവിട്ടിയരക്കുന്ന പട്ടാളക്കാരന്‍ 'ധീരത'യ്ക്കുള്ള അവാര്‍ഡു നേടുന്നു.
ആ മുറിവുകളില്‍ മരുന്നു പുരട്ടി മരണത്തെ മാറ്റിനിര്‍
ത്താന്‍ നീ നടത്തുന്ന ധീരമായ പോരാട്ടത്തിന് അനു
യോജ്യമായ ബഹുമതി നല്‍കാന്‍ ഏത് ആയുധശ
ക്തിക്കുണ്ട് വേണ്ടത്ര കരുത്ത്?
മുറിവേറ്റ്, രക്തം വാര്‍ന്ന് ബോധരഹിതരായി കിടക്കുന്നവ
രുണ്ട്. അവരുടെ നേരെ നീളുന്ന മരണത്തിന്റെ കൈകള്‍ 
തട്ടിമാറ്റുന്നതു നീയാണ്.
മരണത്തെ നീ ഭയപ്പെടുന്നില്ല- വെല്ലുവിളിക്കുന്നു, പരാജയ
പ്പെടുത്തുന്നു.

അര്‍ധബോധാവസ്ഥയില്‍, സ്വന്തം  കുഞ്ഞുങ്ങളുടെ പേര് വിളിച്ചു കരയുന്ന ഒരു അമ്മയുടെ വേദന നീ ഉള്‍ക്കൊള്ളുന്നു. മാനസിക വിഭ്രാന്തിയില്‍ പെട്ടവളെ പോലെ, കരയുന്ന ആ അമ്മയായി നീ മാറുന്നു. അവരുടെ കുട്ടികള്‍ നിന്റേതായിത്തീരുന്നു! ആ രോഗിയും നീയും ഒന്നാണെന്നുള്ള വിചിത്രമായൊരു മാനസികാവസ്ഥയില്‍ നീ ചെന്നെത്തുന്നു. ആ രോഗിയുടെ ദേഹത്ത് സൂചകുത്തുമ്പോളുള്ള നൊമ്പരം അനുഭവപ്പെടുന്നത് നിനക്കാണ്. രോഗികളെ ശുശ്രൂഷിക്കുമ്പോള്‍ നീ നിന്നെ മറക്കുന്നു. നീ നീ അല്ലാതായിത്തീരുന്നു! അതിനേ നിനക്കു കഴിയൂ. കാരണം, നീ ഒരു നഴ്‌സാണ്!
ഭൂമി ഒരു വട്ടം തിരിയുമ്പോള്‍ ഒരു ദിവസം പൂര്‍ത്തിയാകുന്നു. അപ്പോഴും നിന്റെ ദിവസം അവസാനിക്കുന്നില്ല. നിനക്ക് പുലരിയും മദ്ധ്യാഹ്നവും സന്ധ്യയുമില്ല. നിന്റെ ജോലിസമയത്തിന്റെ ദീര്‍ഘമളക്കാന്‍ നാഴികമണിക്ക് അക്കങ്ങള്‍ കൂടുതല്‍ വേണം. നിന്റെ ത്യാഗത്തിന്റെ ആഴമളക്കാന്‍ അളവു കോലുകള്‍ക്ക് നീളം പോര!
നാലുപാടും മരണം വിതച്ച് പാഞ്ഞടുക്കുന്ന മഹാമാരി നിന്നെ കിടിലം കൊള്ളിക്കാറില്ല. പ്രതിരോധിക്കാന്‍ നിനക്ക് രക്ഷാകവചമില്ലെന്ന് ആരു പറഞ്ഞു? നിനക്കുണ്ട്, പുറമെ, ശരീരം പൊതിയുന്ന മൂടുപടമല്ല, നിന്റെ ഉള്ളില്‍ നിറയുന്ന കരുത്തേറിയ ആത്മബലമാണത്. ഏതു പ്രതിരോധ മരുന്നിനുണ്ട് നിന്റെ സുദൃഢമായ ആത്മബലത്തേക്കാള്‍ കൂടുതല്‍ പ്രതിരോധശക്തി?

നിന്നെ മാലാഖ എന്നു വിശേഷിപ്പിക്കുന്നവരുണ്ട്. അല്ല, നീ ഒരു മാലാഖയല്ല. സങ്കല്‍പ സ്വര്‍ഗ്ഗത്തില്‍ നിന്നും പറന്നിറങ്ങിവരുന്ന മാലാഖക്ക് മാനുഷിക വികാരങ്ങളില്ല. നിനക്കതുണ്ട്. നീ മണ്ണില്‍ ചവിട്ടി നില്‍ക്കുന്ന മനുഷ്യനാണ്- പച്ചയായ മനുഷ്യന്‍! നിനക്ക് വിശപ്പുണ്ട്. ദാഹമുണ്ട്, വികാരങ്ങളുണ്ട്. ആശയും നിരാശയുമുണ്ട്. മോഹങ്ങളും മോഹഭംഗങ്ങളുമുണ്ട്. കുടുംബവും കൂട്ടുകാരുമുണ്ട്. ഇതെല്ലാം അവഗണിച്ചുകൊണ്ട്, മറ്റുള്ളവരുടെ പൊള്ളുന്ന നൊമ്പരം നീ ഊതിത്തണിപ്പിക്കുന്നു!

മനുഷ്യസ്‌നേഹം നിറഞ്ഞുനില്‍ക്കുന്നതാണ് നിന്റെ മനസ്സാക്ഷി. അതിന് കാരുണ്യത്തിന്റെ കരുത്തുണ്ട്. ജീവന്‍ രക്ഷിക്കാനുള്‌ള ശക്തിയുണ്ട്. ഈ നിയോഗത്തില്‍ പ്രിയപ്പെട്ടതെല്ലാം വീണ്ടും വീണ്ടും ഓര്‍മ്മിച്ചുകൊണ്ടു നീ അവഗണിക്കുന്നു. നീ നിന്നെത്തന്നെ മറക്കുന്നു, ചിലപ്പോള്‍ നിന്റെ ജീവനെപ്പോലും! നീ ഒരു നഴ്‌സ് ആണ്. നിനക്കു മരണമില്ല.

ജെ.മാത്യൂസ്.

നീ ഒരു നഴ്‌സ് ആണ് (ജെ.മാത്യൂസ്)
Join WhatsApp News
josecheripuram 2020-05-07 12:51:26
Beautifully written article,as usual by J Mathew sir,When did the Nurses got value, since they started making money by going abroad.Before hat there was no one to even marry them.Nurses in India especially in Private sector still making 10,000 rupees only.They being exploited by the hospitals.No politicians to talk for them.Many of them took loans to complete their education.Remember the Nurses in India.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക