Image

ഇന്ത്യന്‍ വ്യാപാരിയുടെ ഏജന്റിനെ തട്ടിക്കൊണ്ടുപോയതിന് ചൈനയില്‍ യുവതി അറസ്റ്റില്‍

Published on 26 May, 2012
ഇന്ത്യന്‍ വ്യാപാരിയുടെ ഏജന്റിനെ തട്ടിക്കൊണ്ടുപോയതിന് ചൈനയില്‍ യുവതി അറസ്റ്റില്‍
ബെയ്ജിംഗ് : ഇന്ത്യന്‍ വ്യാപാരിയുടെ ഏജന്റിനെ തട്ടിക്കൊണ്ടുപോയതിന് ചൈനയില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പണമിടപാട് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് വ്യാപാരിയുടെ ഏജന്റിനെ യുവതിയും കാമുകനും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. ഇയാളെ പോലീസ് നേരത്തെ മോചിപ്പിച്ചിരുന്നു. ചെറു ഉല്‍പ്പന്നങ്ങളുടെ വിപണന കേന്ദ്രമായ യിവുവിലാണ് സംഭവം.

മുംബൈ സ്വദേശിയായ ഫൈസല്‍ എന്ന വ്യാപാരിയുടെ ഏജന്റ് മുഹമ്മദ് ഡാനിഷ് ഖുറേഷിയെയാണ് തട്ടിക്കൊണ്ടുപോയത്. വാങ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന യുവതിയാണ് പോലീസിന്റെ പിടിയിലായത്. മുംബൈയിലെ വ്യാപാരിയായ ഫൈസല്‍ യുവതിക്ക് പണം നല്‍കാനുണ്ടായിരുന്നു. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പണം നല്‍കാഞ്ഞതിനെ തുടര്‍ന്നായിരന്നു യുവതി ഇയാളുടെ ഏജന്റിനെ തട്ടിക്കൊണ്ടുപോയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക