Image

മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് യഥാര്‍ഥ ആനക്കൊമ്പുകള്‍

Published on 26 May, 2012
മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് യഥാര്‍ഥ ആനക്കൊമ്പുകള്‍
കൊച്ചി: നടന്‍ മോഹന്‍ലാലിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് യഥാര്‍ഥ ആനക്കൊമ്പുകള്‍ തന്നെയാണെന്ന് വ്യക്തമായി. വിവരാവകാശ നിയമപ്രകാരം മലയാറ്റൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസില്‍ നിന്ന് ലഭിച്ച മറുപടിയിലാണ് വനംവകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് ആനക്കൊമ്പുകളാണ് ലാലിന്റെ വീട്ടിലെ പരിശോധനയില്‍ പിടിച്ചെടുത്തിരുന്നത്.

ആള്‍ കേരള ആന്റി കറപ്ഷന്‍ സംസ്ഥാന പ്രസിഡന്റ് ഐസക് വര്‍ഗീസ് വിവരാവകാശ പ്രകാരം നല്‍കിയ അപേക്ഷയില്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറാണ് മറുപടി നല്‍കിയിരിക്കുന്നത്. ആനക്കൊമ്പുകള്‍ ഇപ്പോഴും മോഹന്‍ലാലിന്റെ തേവരയിലെ വീട്ടില്‍ തന്നെയാണുള്ളത്. ഇവ സൂക്ഷിക്കാനുള്ള ലൈസന്‍സോ മറ്റ് കാര്യങ്ങളോ ലാലിന് ഉണ്ടായിരുന്നില്ല. പാലാരിവട്ടം സ്വദേശിയായ ഒരു സ്ത്രീയുടെ പക്കല്‍ നിന്നുമാണ് ആനക്കൊമ്പ് വാങ്ങിയതെന്ന് വ്യക്തമാക്കുന്ന ലാല്‍ ഒരു വില്‍പനക്കരാര്‍ മാത്രമാണ് ഇതിനെ സാധൂകരിക്കുന്ന തെളിവായി ഹാജരാക്കുന്നത്. എന്നാല്‍ ആനക്കൊമ്പുകള്‍ കൈവശം വെക്കാന്‍ വനം നിയമമനുസരിച്ച് വേണ്ട ഒരു ഉടമ്പടിയോ കരാറോ മോഹന്‍ലാലിന്റെ പക്കല്‍ ഇല്ല.

തുടരന്വേഷണത്തിനായി ആദായനികുതി വകുപ്പിനോട് പലകുറി റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കിയിട്ടില്ലെന്നാണ് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക