Image

വണ്ടി ചെക്കുമായി അവര്‍ കാത്തിരിപ്പുണ്ട് (ജോസ് കാടാപ്പുറം)

Published on 11 May, 2020
വണ്ടി ചെക്കുമായി അവര്‍ കാത്തിരിപ്പുണ്ട് (ജോസ് കാടാപ്പുറം)
മഹാരാഷ്ട്രയിലാണ് 16 അതിഥിത്തൊഴിലാളികള്‍ മടക്കയാത്രയില്‍ ട്രയിനിനടിയില്‍ പെട്ടു മരിച്ച സംഭവം. 10 ലക്ഷത്തിന്റെ ചെക്ക് കല്ക്ടര്‍ക്ക് കൊണ്ടക്കൊടുത്ത് നാടകം കളിക്കുന്ന നിങ്ങള്‍ക്ക് ചെറിയ പണം മതിയായിരുന്നല്ലോ മഹാരാഷ്ട്രയില്‍ നിന്ന് മധ്യപ്രദേശിലേക്കുളള ടിക്കറ്റ് എടുത്ത് കൊടുക്കാന്‍. കാലത്തിനു പിന്നാമ്പുറത്തേക്ക് പാസ്‌പോര്‍ട്ടോ വിസയോ ഇല്ലാത്തൊരു സഞ്ചാരം.

ഇതിനു മുന്‍പ് മഹാരാഷ്ട്രയില്‍ നിന്ന് ബിഹാറിലേക്കു ലോക്ക് ഡൗണ്‍ കാലത്തു അതിഥി തൊഴിലാളികള്‍ 2000 കിലോ മീറ്റര്‍ നടന്നു നീങ്ങുന്ന ദൃശ്യം നിങ്ങളില്‍ പലരും കണ്ടതാണ്. ഒരു നേരത്തെ ആഹാരം ഇല്ലാതെ ഒരു രൂപ പോലും ഇല്ലാതെ അനാഥരായി. 7 മാസം ഗര്‍ഭിണി വരെ ആ യാത്രയില്‍ ഉണ്ടായിരുന്നു.

പോലീസ് സ്റ്റേഷനില്‍ നിന്ന് സഹായം കിട്ടുമെന്നറിഞ്ഞു അവിടെ ചെന്ന് ഒന്നും കിട്ടാതായപ്പോള്‍ യാഥാര്‍ഥ്യങ്ങളുടെ ഇന്ത്യയില്‍ തീരാത്ത വഴികളിലൂടെ അമ്മമാരും കുട്ടികളും വഴിറിയാതെ വരുമ്പോള്‍ ബിഹാറിലേക്കുള്ള ട്രെയിന്‍ പാതയിലൂടെ നടന്നു നീങ്ങും ചിലപ്പോള്‍ ക്ഷിണിച്ചൂ തളര്‍ന്നു പാളത്തില്‍ കിടന്നു ഉറങ്ങി പോകും

അവരില്‍ 16 പേരുടെ ജീവനുള്ള ശരീരത്തില്‍ കൂടി ട്രെയിന്‍ കടന്നുപോയി. ഇവര്‍ക്കു എന്ത് കോവിട്.? എന്നും പട്ടിണിക്കും മരണത്തിനുമിടയിലെ വെന്റിലേറ്ററിലാണല്ലോ ജീവിതം. പകല്‍ നടക്കുകയും രാത്രി വിശ്രമിക്കുകയും ചെയ്ത് അവര്‍ കുറെ ദൂരം താണ്ടി. ട്രെയിനുകള്‍ ഓടുന്നില്ലെന്ന് അറിഞ്ഞാണ് അവര്‍ പാളത്തില്‍ തലചായ്ച്ചത്. ക്ഷീണവും വിശപ്പും അവരെ അഗാധ നിദ്രയിലേക്ക് കൊണ്ടുപോയി. പുലര്‍ച്ചെ 5.15നു പാഞ്ഞുവന്ന ചരക്കു െട്രയിന്‍ ഇവരില്‍ 16 പേരുടെ ജീവനും കൊണ്ടുപോയി.

അതിഥിത്തൊഴിലാളികളും കുടുംബാംഗങ്ങളുമായ 383 പേരുടെ ജീവനാണ് അടച്ചുപൂട്ടല്‍ കാലത്ത് വഴിവക്കില്‍പൊലിഞ്ഞത്. റോഡിലും റെയില്‍ പാളങ്ങളിലും അപകടത്തില്‍ മാത്രമല്ല പട്ടിണിയും രോഗങ്ങളും തൊഴിലാളികളുടെ ജീവനെടുത്തു. ജീവിതം വഴിമുട്ടിയതോടെ ജീവനൊടുക്കിയവരും ഉണ്ട്. സ്വന്തം ഗ്രാമത്തില്‍ എത്തിയശേഷം തളര്‍ന്നുവീണ് മരിച്ചവരുമുണ്ട്.

മഹാരാഷ്ട്രയില്‍ നിന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് 10 ലക്ഷം പേരെങ്കിലും മാര്‍ച്ച്22നു ശേഷം പലായനം ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ഒഡിഷ, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലേക്കാണ് ഈ പ്രയാണം.പണം കൈവശം ഉണ്ടായിരുന്നവര്‍ക്ക്ട്രക്കുകളിലും ഇതരവാഹനങ്ങളിലും കയറിപ്പോകാന്‍ കഴിഞ്ഞു. തീരെ ഗതിയില്ലാത്തവര്‍ നടക്കുകയാണ്. 1,200 കിലോമീറ്റര്‍ വരെ അകലെയാണ്പലരുടെയും ലക്ഷ്യസ്ഥാനം.

200 ലക്ഷം കോടി ജി ഡി പി ഉള്ള ഒരു രാജ്യത്തു പട്ടിണി മാറ്റാന്‍ അധിക തുകയൊന്നും വേണ്ട, പ്രതിമയുണ്ടാക്കിയ തുക പോലും വേണ്ട .... മറ്റൊരിടത്ത് പട്ടിണികിടന്ന് മരിക്കുന്നതിലും നല്ലത് വീട്ടിലേക്ക് പോകുന്നതുവഴി മരിക്കുന്നതാണെന്ന് തൊഴിലാളികള്‍ പറയുന്നു. . .

ജോലിയില്ലാത്തതും വീട്ടുടമകള്‍ വാടക ചോദിച്ചു തുടങ്ങിയതുമാണ് തൊഴിലാളികളെ നാട്ടിലേക്ക് തിരിക്കാന്‍ പ്രേരിപ്പിച്ചത്. പലരുടെയും കൈയില്‍ ആയിരം രൂപ പോലുമില്ലാതെയാണ് പോകുന്നത്. ഒന്നര മാസമായി വരുമാനം നിലച്ച കോടിക്കണക്കിനു തൊഴിലാളികള്‍ പട്ടിണിയിലാണ്.

കോവിഡ് 19 മഹാമാരിയെ നിയന്ത്രിക്കാന്‍ നാലു മണിക്കൂര്‍ നോട്ടീസില്‍ രാജ്യം മുഴുവന്‍ ലോക്കൗട്ട് പ്രഖ്യാപിച്ച നടപടിയെ ലോകം അത്ഭുതത്തോടെയാണു നോക്കിയത്. എന്നിട്ടും ഒത്തിരി വീരവാദം മുഴക്കിയ ഗുജറാത്തിന്റെ കാര്യം എന്തായി?

ദില്ലിയില്‍ നിന്നും മുംബൈയില്‍ നിന്നും ദിവസങ്ങളെടുത്ത്, ഭക്ഷണവും വെള്ളവും ഉറപ്പില്ലാതെ, കുട്ടികളുമായി, കുടുംബമാകെ നൂറു കണക്കിനു കിലോമീറ്ററുകള്‍ നടന്നായാലും നാട്ടിലെത്താതെ വഴിയില്ല എന്നാണ് ഈ പാവങ്ങള്‍ പാവങ്ങള്‍ തീരുമാനിച്ചത്.

ലോകമാകെ ഇവരെ സഹതാപത്തോടെ നോക്കി, നോം ചോംസ്‌കി ഇവരെക്കുറിച്ചു പറഞ്ഞു, ''ഇന്ത്യയില്‍ മോദി ചെയ്യുന്നതു പറയാന്‍ പോലുമാവാത്ത കാര്യമാണ്. പൂര്‍ണ ലോക്ക് ഔട്ടിന് അദ്ദേഹം നാലു മണിക്കൂര്‍ നോട്ടീസ് ആണു കൊടുത്തത്. ഇന്ത്യയുടെ ജനസംഖ്യയിലെ വലിയൊരു ഭാഗവും അസംഘടിത മേഖലയിലെ തൊഴിലാളികളാണ്. അവര്‍ക്ക് എങ്ങും പോകാനില്ല. വീട്ടില്‍ താമസിക്കാനാവില്ല. അതിനു വീടില്ല. അതുകൊണ്ട് അവര്‍ ഹൈവേകളിലൂടെ നടക്കുകയാണ്. ചിലപ്പോള്‍ ആയിരക്കണക്കിനു മൈലുകള്‍ എങ്ങോ എവിടെയോ ഉള്ള ഗ്രാമങ്ങളിലേക്ക്. പലരും വഴിയില്‍ വീണു മരിക്കുന്നു. ഇത് എന്തായിത്തീരുമെന്ന് ആലോചിക്കാന്‍ പോലുമാവുന്നില്ല. അവരെല്ലാം പാവപ്പെട്ടവരും . പടരുന്ന രോഗം, വളരുന്ന പട്ടിണി..

തിളങ്ങുന്ന ഡിജിറ്റല്‍ ഇന്ത്യ .. 30 ലക്ഷം കോടി വലിയ സമ്പന്നര്‍ ബാങ്ക് വായ്പ എടുത്തത് എഴുതി തള്ളിയ മഹാനാണ് ഇന്ത്യ ഭരിക്കുന്നത് . കോവിഡിനും പട്ടിണിക്കുമിടയില്‍ മരണ കയത്തിന്റെ നൂല്‍പ്പാലത്തിലൂടെ നടക്കുയാണ് ഇന്ത്യയിലെ തൊഴിലാളികള്‍..
വണ്ടി ചെക്കുമായി അവര്‍ കാത്തിരിപ്പുണ്ട് (ജോസ് കാടാപ്പുറം)വണ്ടി ചെക്കുമായി അവര്‍ കാത്തിരിപ്പുണ്ട് (ജോസ് കാടാപ്പുറം)വണ്ടി ചെക്കുമായി അവര്‍ കാത്തിരിപ്പുണ്ട് (ജോസ് കാടാപ്പുറം)
Join WhatsApp News
Joseph Kuriappuram 2020-05-12 12:06:04
Author has only one eye!. You have to look your own PR Vijayan's Kerala. How the 'guest workers' living there? they started rioting in Trivandrum and just holding many other places, no work, no money, no food. This is the same situation of tens of thousands poor Keralites locked up in their homes. The situation is worse than pandemic for Keralites living outside Kerala, No job means virtually no way to live there. when they comeback don't stop them at the border, take them in regardless of sick or tired. Nurse them, feed them and treat them as Keralites or at least as human beings . Stop your PR, Stop your crocodile tears for other States, while Keralites begging on the border and locked in their homes without immediate necessities. When Goverment failed miserably and someone come forward with help do not hesitate to accept it. Stop blaming politically instead think wisely to help our people, where the treasury is empty and most of the income sources were remain closed.
Unni Vadakkan 2020-05-12 14:05:39
The situation of daily wagers during the lock down is the same through out the world and it is not a special situation in Kerala alone. More than 20 million people filed for unemployment benefits in US during the month of April. Hence the notion that Kerala government is creating more problems for the working class in Kerala is not true. In fact the reality is that they are doing way more than what has been done in rest of India and in some cases better than even US given the limitations of Kerala. Over all Kerala government is doing a fantastic job in containing the spread of the corona virus. If you get get a chance please look at the dashboard from Kerala. https://dashboard.kerala.gov.in/ Kerala has passed the stimulus package anticipating the suffering of the working class way ahead of any other states in India or way before the central government (first in India). The results of the containment efforts of Kerala shows in the total number of deaths and the number of cases now. This is a non negotiable fact. The first case appeared in Kerala during Jan end (10 days after the first case in Seattle) and we all know where we are now. The programs to feed the people (such as providing the food packages and rice through the supply systems etc), I haven't seen any where else in India in that massive scale. No one has died so far due to poverty in Kerala during this lockdown and no one has died in Kerala due to lack of medical treatment either due to Covid-19 infection. I am not saying that there is no room for improvement. However if you look at the initial curve and where Kerala is today we are better than any where else in the world with comparable size in population (better than even New Zealand with 6 million people). Also, please keep in mind that Kerala is a third world country compared to South Korea or New Zealand and hence there are some fundamental infrastructure challenges. Even with those limitations Kerala has pulled off a miracle. There should be containment efforts when people comes to Kerala other wise you can't control the spread of the virus. These kinds of travel restrictions are there through out the world. Example, as per the lock down protocol in many states in US, you are supposed to quarantine for 2 weeks if you have travelled to any of the hotspot states in US. Another example, all Singapore residents will be put in a hotel for 14 days if you go to Singapore. There are 4 or 5 different levels of quarantine in Singapore depending on the situation and they are well enforced through tracking mechanism. As malayalees we all should be proud about what Kerala has achieved and try to spread the news as much as possible.
നേര്ച്ച്പെട്ടിയിലും വണ്ടിചെക്ക് 2020-05-12 16:03:37
കള്ള നോട്ടും ബക്കറ്റ് പിരിവും, നേർച്ച പെട്ടിയും.:- നേർച്ചപെട്ടി, ബക്കറ്റ് പിരിവ് ഇവയിൽ വീഴുന്ന പണം കൂടുതലും കള്ള നോട്ടുകൾ ആണ്. ചിലർ വണ്ടി ചെക്കും മുക്ക് പണ്ടവും നേർച്ചപെട്ടിയിൽ ഇടുന്നു. അതിനാൽ ഇനിയും ക്രെഡിറ്റ് & ഡെബിറ്റ് കാർഡ് മുഗേന മാത്രമേ പണം സ്വീകരിക്കയുള്ളു. - ആൾ ദൈവങ്ങളുടെ അസോസിയേഷൻ അറിയിപ്പ്.
വണ്ടിചെക്ക് പുലിവാല്‍ 2020-05-12 16:56:05
വണ്ടി ചെക്ക് കൊടുത്തു കുണ്ടാമണ്ടി തലയിൽ ഏറ്റിയവർ ജാഗ്രതേ! കഴിഞ്ഞ പ്രളയകാലത്തു മുഖ്യ മന്ത്രിയുടെ ദുരിതാശ്വസ ഫണ്ടിലേക്ക് തിളങ്ങുന്ന വെള്ളി വെളിച്ചത്തിൽ ക്യാമറയുടെ ഫ്ലാഷിൽ ഇക്കിളി കൊണ്ട് കോരി തരിച്ചു വലിയ വണ്ടി ചെക്ക് കൊടുത്തവരും കോവിഡ് ഫണ്ടിലേക്ക് വണ്ടി ചെക്ക് കൊടുത്തവരും ജാഗ്രതേ! നിങ്ങളുടെ പുഞ്ചിരി ഫോട്ടോ, പേര്, അഡ്രസ്, ഒക്കെ എല്ലാ എയർപോർട്ടിലെ ഇമിഗ്രേഷൻ ക്ലിയറൻസിൽ ഉണ്ട്. തോളത്തു മോഹൻലാൽ സ്റ്റെയിലിൽ ഉള്ള പിടുത്തം വീഴുമ്പോൾ വിവരം അറിയും. നിങ്ങളുടെ ചെക്ക് ഒരു സ്റ്റേറ്റിന്റെ ഭരണാധികാരിക്ക് കൊടുത്ത പ്രോമിസ്സറി നോട്ട് ആണ്. അതിൽ പണം ഇല്ല എങ്കിൽ നിങ്ങളെ പ്രോസികൂട്ട് ചെയ്യാം. അതിനാൽ എത്രയും വേഗം പലിശ അടക്കം പ്രോമിസ്സ് ചെയ്ത പണം അടക്കുക. നിങ്ങളുടെ പേരിൽ കേരളത്തിൽ പ്രോപ്പർട്ടി ഉണ്ടെങ്കിൽ, ബാങ്കിൽ പണം ഉണ്ടെങ്കിൽ, ഇപ്പോൾ ലീൻ അതിൽ കാണും. ജയിൽ ശിക്ഷയും ലാഭിക്കാം. കേരളത്തിലേക്ക് പോകാൻ ഒരുങ്ങി ഇരിക്കുന്നവരും വേഗം പണം അടച്ചു രസീത് കൈയിൽ തന്നെ ഉണ്ടാവണം, അല്ലെങ്കിൽ നേരെ റിമാൻഡ് സെല്ലിൽ ആയിരിക്കും ഉണരുന്നത്. -അഡ്വ.അശോക് ഉണ്ണിത്താന്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക