Image

പുണ്യ റജബ്‌ മാസം പിറന്നു; വിശുദ്ധ റംസാന്‍ ഇനി വിളിപ്പാടകലെ..

Published on 26 May, 2012
പുണ്യ റജബ്‌ മാസം പിറന്നു; വിശുദ്ധ റംസാന്‍ ഇനി വിളിപ്പാടകലെ..
മനാമ: വിശുദ്ധ റംസാനിന്റെ വരവറിയിച്ച്‌ ഹിജ്‌റ കലണ്‌ടറിലെ ഏഴാം മാസമായ പുണ്യ റജബ്‌ മാസത്തിനു തുടക്കമായി. പ്രവാസികള്‍ക്കിടയില്‍ ജാതി-മത വ്യത്യാസമില്ലാതെ മുസ്‌ലിങ്ങള്‍ക്കൊപ്പം വൃതമെടുക്കാന്‍ മറ്റുള്ളവരും രംഗത്തുവരുന്ന ഏറെ പവിത്രതയും മഹത്തവുള്ള മാസമാണ്‌ റംസാന്‍.

വിശുദ്ധ റംസാന്റെ മുന്നോടിയായി വിശ്വാസികളെ പലവിധ കര്‍മ്മങ്ങള്‍ കൊണ്‌ടും അനുഷ്‌ഠാനങ്ങള്‍ കൊണ്‌ടും സംസ്‌കൃത ചിത്തരാക്കാന്‍ എത്തുന്ന സുപ്രധാന മാസങ്ങളാണ്‌ റജബ്‌, ശഅ്‌ബാന്‍ മാസങ്ങള്‍.

ഈ മാസങ്ങള്‍ ആരംഭിക്കുന്നതോടെ തന്നെ ആത്മീയ രംഗം സജീവമാക്കി വിശുദ്ധ മാസത്തെ വരവേല്‍ക്കാനൊരുങ്ങുന്നത്‌ പ്രവാചക കാലം തൊട്ടെ വിശ്വാസികള്‍ക്കിടയില്‍ പതിവുള്ളതാണ്‌.

റജബ്‌ ആരംഭിക്കുന്നതോടെ തന്നെ നബി(സ) തങ്ങള്‍ പ്രത്യേകം പ്രാര്‍ത്ഥന നടത്താറുള്ളതായി ഹദീസുകളില്‍ വന്നിട്ടുണ്‌ട്‌.: `അല്ലാഹുവേ.. റജബിലും ശഅ#്‌ബാനിലും ഞങ്ങള്‍ക്ക്‌ നീ ബര്‍ക്കത്ത്‌ ചെയ്യേണമേ.. വിശുദ്ധ റമസാനിലേക്ക്‌ ഞങ്ങളെ എത്തിക്കുകയും ചെയ്യേണമേ..' എന്നിങ്ങനെയായിരുന്നു ആ പ്രാര്‍ഥന.

അന്ത്യ പ്രവാചകന്‍ തിരുനബി (സ)യുടെ ജീവിതത്തിലെ സുപ്രധാന സംഭവമായ ഇസ്‌റാഅ്‌(രാപ്രയാണം), മിഅറാജ്‌(ആകാശ രോഹണം)എന്നിവ ഉണ്‌ടായതും ഈ റജബ്‌ മാസത്തിലെ ഒരു രാവിലാണ്‌.

റജബ്‌ 27-ാം രാവിലുണ്‌ടായ പ്രസ്‌തുത സംഭവത്തെ മുന്‍ നിറുത്തി നാട്ടിലും മറുനാട്ടിലും `മിഅറാജ്‌ ദിന' ആചരണവും ഐഛിക നോമ്പനുഷ്‌ഠാനവും നടന്നു വരാറുണ്‌ട്‌.

സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്‌റൈന്‍ ഘടകവും ബഹ്‌റൈനിലെ വിവിധ ഏരിയകളില്‍ അന്നേദിവസം പ്രത്യേക പരിപാടികളും മിഅറാജ്‌ ദിന സന്ദേശങ്ങളും സംഘടിപ്പിക്കുന്നുണ്‌ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക