Image

മലയാളി യുവാവ്‌ ദുബായില്‍ നിര്യാതനായി

Published on 26 May, 2012
മലയാളി യുവാവ്‌ ദുബായില്‍ നിര്യാതനായി
തൃക്കരിപ്പൂര്‍: കവ്വായി സ്വദേശി പത്തായപ്പുരയില്‍ ടി.പി.ആരിഫ്‌ (36) ദുബൈയില്‍ നിര്യാതനായി. ശനിയാഴ്‌ച രാവിലെ പതിനൊന്നോടെ ദുബൈയിലെ ആശുപത്രിയിലായിരുന്നു മരണം. മൊബൈല്‍ കടയില്‍ ജീവനക്കാരനായ ആരിഫ്‌ ജോലി സ്ഥലത്ത്‌ കുഴഞ്ഞു വീണതിനെ തുടര്‍ന്ന്‌ അഞ്ചു ദിവസമായി ചികിത്സയിലായിരുന്നു. മയ്യത്ത്‌ നാട്ടില്‍ കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ദുബൈയിലുള്ള ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: എം.ടി.പി.ഫായിസ(തങ്കയം). മക്കള്‍: അയ്‌മെന്‍ ആരിഫ്‌, ജല്‍സ. പിതാവ്‌: പരേതനായ കെ.വി.കുഞ്ഞാമു ഹാജി. മാതാവ്‌: മറിയം ഹജ്ജുമ്മ. സഹോദരങ്ങള്‍: സയീദ്‌(ദുബൈ), റൈഹാന.
മലയാളി യുവാവ്‌ ദുബായില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക