സന: തെക്കന്‍ യെമനില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 20 അല്‍ഖ്വെയ്ദ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ രണ്ട് സൈനികരും കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ അഭ്യാന്‍ പ്രവിശ്യയിലാണ് തീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടായത്. അല്‍ഖ്വെയ്ദയുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന പ്രദേശമാണിത്. കൊല്ലപ്പെട്ട തീവ്രവാദികള്‍ സൊമാലിയന്‍ പൗരത്വമുള്ളവരാണെന്ന് യെമനിലെ സൈനികവക്താവ് അറിയിച്ചു.
30 ഓളം പേര് അടങ്ങുന്ന തീവ്രവാദസംഘം ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശത്തുനിന്ന് ട്രക്കുമായി പലായനം ചെയ്യുന്നതിനിടെ സൈന്യം ബോംബാക്രമണം നടത്തുകയാണുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. അല്‍ഖ്വെയ്ദയുടെ യെമന്‍ അനുകൂല സംഘടനയായ അന്സര്അല്ഷരിയയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്താണ് ഏറ്റുമുട്ടല്‍.