Image

ലോകരാജ്യങ്ങള്‍ ചൈനക്കെതിരെ (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 16 May, 2020
ലോകരാജ്യങ്ങള്‍ ചൈനക്കെതിരെ (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
കൊറോണ വൈറസ് ലോകത്ത് ഏറ്റവും കൂടുതല്‍ മരണം വിതച്ചതോടെ ഈ വൈറസിന്റെ ഉല്‍ഭവത്തെ പറ്റി പലതരത്തിലുള്ള പ്രചാരണങ്ങളും നടക്കുന്നുണ്ട് . പക്ഷേ ഇത് ഒരു ചൈനീസ് നിര്‍മ്മിത വൈറസ് എന്ന വിശ്വാസമാണ് പലരിലുമുള്ളത്. പ്രസിഡന്റ് ട്രമ്പ് ആണ് ആദ്യം ഇതിനെ ഒരു ചൈനീസ് വൈറസ് എന്ന് വിശേഷിപ്പിച്ചത്. അതിനു ശേഷം പല രാജ്യങ്ങളും ഇതാവര്‍ത്തിച്ചു. തെളിവുകള്‍ ഒന്നുമില്ലെങ്കിലും ഇതിനെ ചൈനക്കാരുടെ ഒരു ജൈവായുധമായി പല ലോകരാജ്യങ്ങളും വിശ്വസിക്കുന്നു. അമേരിക്കയില്‍ അടുത്തിടെ നടന്ന ഒരു സര്‍വേയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം പേരും ഇത് ഒരു ചൈനീസ് നിര്‍മ്മിത വൈറസ് ആണ് എന്ന് അഭിപ്രായപ്പെട്ടു.

ചൈനയില്‍ കോവിഡ് നാശം വിതയ്ക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ കൊറോണ വൈറസിനെ കുറിച്ച് പല അഭ്യുഹങ്ങളും പടര്‍ന്നിരുന്നു . ചൈന നിര്‍മ്മിച്ചെടുത്ത ജൈവായുധം ലാബില്‍ നിന്നും ചോര്‍ന്നതാണെ കാര്യം ചൈന നിഷേധിച്ചെങ്കിലും ലോകരാജ്യങ്ങള്‍ ചൈനയെ വിശ്വസിച്ച മട്ടില്ല. കോവിഡിന്റെ ഉല്‍ഭവത്തെ പറ്റി അന്വേഷിക്കണം എന്ന അമേരിക്കയുടെ ആവിശ്യം ആദ്യം മുതലേ ചൈന നിരസിച്ചത് എന്തോ അവര്‍ക്ക് മറച്ചു വെക്കാനുള്ളതു കൊണ്ടെന്നു തോന്നിപ്പിച്ചു.

കോവിഡ് വ്യാപനത്തിന് കാരണം ചൈനയാണെന്നും, ലോകാരോഗ്യ സംഘടന ചൈനയ്ക്ക് അനുകൂലമായി തീരുമാനങ്ങളെടുക്കുന്നുവെന്നും പ്രസിഡന്റ് ട്രമ്പ് നിരന്തരം ആവര്‍ത്തിച്ചിരുന്നു. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതില്‍നിന്നു ലോകാരോഗ്യ സംഘടനയെ ചൈന തടയാന്‍ ശ്രമിച്ചിരുന്നതായി സിഐഎ റിപ്പോര്‍ട്ട് ഇത് സ്ഥിരീകരിക്കുന്നതാണ് . അന്ന് ലോകാരോഗ്യ സംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നെങ്കില്‍ ഇന്ന് ഈ വൈറസ് ഇത്രയും വ്യാപിക്കില്ലായിരുന്നു. ചൈനീസ് സര്‍ക്കാര്‍ പകയോടെ കാര്യങ്ങള്‍ മൂടിവയ്ക്കുകയായിരുന്നു എന്നാണ് ഇതില്‍ നിന്നും മനസിലാക്കുന്നത് . ഇതിന്റെ ഫലമായി ആഗോളതലത്തില്‍ ഒരു മഹാമാരിയായി കോവിഡ് മാറി.

ഒരു യുദ്ധം ചെയ്തു തോല്‍ക്കുന്നതിനേക്കാള്‍ വലിയ തോല്‍വിയാണു കൊറോണ വൈറസ് മൂലം അമേരിക്കക്ക് നേരിടേണ്ടിവന്നത് . അമേരിക്കയുടെ സാമ്പത്തിക മേഖല തകര്‍ന്നടിഞ്ഞു, അണ്‍എംപ്ലോയെമെന്റ് ചരിത്രമായി. നാലില്‍ ഒരാള്‍ക്കു വിതം ജോലി നഷ്ടമായി. ഇപ്പോഴും പലയിടത്തും ബിസിനസ്സ് സ്ഥാനപങ്ങള്‍ പൂട്ടിക്കിടക്കുന്ന . ഇനിയും എല്ലാം പഴയനിലയില്‍ എത്താന്‍ കുറഞ്ഞത് അഞ്ചുവര്‍ഷമെങ്കിലും എടുക്കുമെന്നാണ് അറിയുന്നത്.

ഈ വൈറസ് മൂലം നിരവധി രാജ്യങ്ങളിലെ ജനങ്ങള്‍ ആണ് കഷ്ടപ്പാടിലായത്. കോവിഡ് കാരണം ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് അമേരിക്കയില്‍. കോവിഡ് മൂടിവച്ചെന്ന കാര്യത്തില്‍ ചൈനീസ് സര്‍ക്കാരിനെതിരെ അന്വേഷണം വേണം എന്ന കാര്യത്തില്‍ അമേരിക്കന്‍ ജനതയില്‍ ഭിന്നാഭിപ്രയം ഇല്ല. അമേരിക്കയിലെ ഭരണകൂടത്തിന് ചൈനയെ നിലക്ക് നിര്‍ത്തണം എന്ന ആഗ്രഹവും ഉണ്ട്.

ലോക രാജ്യങ്ങളെ കൊറോണ വൈറസിന്റെ പിടിയിലേക്ക് തള്ളിയിട്ട ചൈനീസ് സര്‍ക്കാരിനോട് കണക്കു പറയിക്കുമെന്ന് യുഎസ് സെനറ്റര്‍ ടോം ടില്ലിസ് അഭിപ്രായപ്പെട്ടു. ചൈനയുടെ സത്യസന്ധതയില്ലാത്ത പെരുമാറ്റം നമ്മളെ വളരെ ദോഷമായി ബാധിച്ചു. മുന്‍പും ഇതുപോലുള്ള വൈറസുകള്‍ ചൈനയില്‍ നിന്നും വ്യാപിച്ചതിന്റെ കണക്കുകള്‍ നിരത്തി അദ്ദേഹം വിവരിക്കുന്നുണ്ട്. അമേരിക്കയിലെ എക്കണോമി, പബ്ലിക് ഹെല്‍ത് നാഷണല്‍ സെക്യൂരിറ്റി എന്നിവ എല്ലാം ചൈന തകര്‍ക്കാന്‍ ശ്രമിക്കുന്നു.

ചൈനയില്‍നിന്നു നിര്‍മാണ യൂണിറ്റുകളെ രാജ്യങ്ങളിലേക്ക് മാറ്റമാണമെന്നു വരെ അദ്ദേഹം പറയുന്നുണ്ട്. ഇത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രയമല്ല അമേരിക്കന്‍ ഗവണ്‍മെന്റിന്റെയും അമേരിക്കന്‍ ജനതയുടെയും അഭിപ്രായം ഇതുതന്നെയാണ്.

ചൈനക്ക് പകരമായി വ്യാപാരം നടത്താന്‍ അമേരിക്കക്ക് തേരഞ്ഞുടുക്കാന്‍ പറ്റിയ രാജ്യമാണ് ഇന്‍ഡ്യ. ആവശ്യത്തില്‍ അധികം ജനസംഖ്യയുള്ള രാജ്യം എന്നതില്‍ ഉപരി സ്‌കില്‍ഡ് തൊഴിലാളികള്‍ ഇന്ത്യയില്‍ വളരെ സുലഭമാണ്. അതുപോലെതന്നെ താരതമ്യേന കുറഞ്ഞ ലേബര്‍, പഴയതുപോലെ അല്ല ഇപ്പോള്‍ അമേരിക്കയും ഇന്ത്യയും തമ്മില്‍ നല്ല സൗഹൃദയത്തിലും. ഇതെല്ലാം ഇന്ത്യക്ക് ഈ മാര്‍ക്കറ്റ് കൈ അടക്കാന്‍ പറ്റിയ അവസരമാണ്.

ചൈനയില്‍ നിന്നും അമേരിക്ക ഇറക്കുമതി ചെയുന്നത് 539.5 ബില്ല്യന്‍ ഡോളറിന്റെയും എന്നാല്‍ കയറ്റുമതി ചെയുന്നത് 120.3 ബില്ല്യന്‍ ഡോളറിന്റെയും വസ്തുക്കള്‍ മാത്രമാണ്. ട്രേഡ് ഡെഫിസിറ്റ് 419.2 ബില്ല്യന്‍ ആണ് . ഈ കണക്കുകള്‍ പ്രസിഡന്റ് ട്രംപിനെ വല്ലാതെ വിഷമിപ്പിച്ചിരുന്ന അവസരത്തില്‍ ആണ് കൊറോണ എന്ന വില്ലന്‍ പ്രേത്യക്ഷപെടുന്നത്. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള കണക്ക് എടുക്കുകയാണെകില്‍ ഇന്ത്യ കയറ്റുമതി 83.9 ബില്ല്യനും ഇറക്കുമതി 58.7 ബില്ല്യനും മാത്രമാണ്.

ഇന്ത്യ ഈ സമയത്തു ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇതില്‍ കുറെ അധികം ബിസിനസ്സ് ഇന്ത്യയിലേക്ക് കൊണ്ടുവരുവാന്‍ സാധിക്കും. അതിന് ഗവണ്‍മെന്റ് തലത്തില്‍ ചര്‍ച്ചകള്‍ നടത്തുകയും ഇന്ത്യയിലേക്ക് വരുന്ന ബിസിനസ്സ്‌കള്‍ക്ക് വേണ്ട സഹായം ചെയ്തുകൊടുത്താല്‍ ഇപ്പോള്‍ ചൈനയില്‍ ഉള്ള പല സ്ഥാപനനങ്ങളും ഇന്ത്യയിലേക്ക് വന്നേക്കാം. ഇപ്പോള്‍ ചൈനയെ ഒരു പാഠം പഠിപ്പിക്കണം എന്ന പൊതു വികാരം ലോക ജനതക്ക് ഉള്ളപ്പോള്‍ ഇന്ത്യക്ക് ഇത് വിണു കിട്ടിയ അവസരമാണ് . 
Join WhatsApp News
Bibin 2020-05-16 19:33:04
"കൊറോണയും ദൈവവും" “വന്ധ്യകൾക്കും പ്രസവിക്കാത്ത ഉദരങ്ങൾക്കും പാലൂട്ടാത്ത മുലകൾക്കും ഭാഗ്യം എന്നു പറയുന്ന ദിവസങ്ങൾ വരും.” (ലൂക്കാ 23:29) ഇതുപോലെ കേട്ടാൽ ഭയമുളവാകുന്ന ചില പ്രവചനങ്ങൾ ബൈബിളിൽ ഉണ്ട്. മനസിരുത്തി വായിച്ചാൽ പേടിച്ചു വിറക്കുന്ന ഇത്തരം വചനഭാഗങ്ങൾ വായിച്ചിട്ട് “കർത്താവിന്റെ സുവിശേഷം” എന്ന് പറഞ്ഞ് അവസാനിപ്പിക്കേണ്ടി വരുന്ന അവസരങ്ങളിലെല്ലാം സ്വയം ചോദിച്ചു പോകുന്ന ഒരു ചോദ്യമുണ്ട്. ‘ഇത്തരം ഭീകരമായ കാര്യങ്ങൾ എങ്ങനെയാണു സുവിശേഷം അഥവാ സദ്-വാർത്ത ആകുന്നത്?’ മനസിലാക്കാൻ ബുദ്ധിമുട്ടുള്ള ഇത്തരം കാര്യങ്ങൾ മറ്റുള്ളവർക്ക് വിവരിച്ച് കൊടുക്കാൻ അതിലേറെ ബുദ്ധിമുട്ടിയിട്ടുമുണ്ട്. അതിൽ പക്ഷെ അത്ഭുതമൊന്നുമില്ല. കാരണം ഈ പ്രപഞ്ചത്തിന്റെ മഹാരഹസ്യങ്ങളെ ആർക്ക് മനസിലാക്കാൻ സാധിക്കും!!! ഈ പ്രപഞ്ചത്തിന്റെ ഉത്പത്തിയൊ അതിൽ ജീവന്റെ ഉത്പത്തിയൊ മനസിലാക്കുവാൻ മനുഷ്യനു ഇതുവരെയും സാധിച്ചിട്ടില്ല. ഉത്പത്തി പോകട്ടെ, അതിന്റെ സങ്കീർണമായ പ്രവർത്തനങ്ങൾ പോലും മനുഷ്യനു പൂർണ്ണമായും മനസിലാക്കുവാൻ സാധിച്ചിട്ടില്ല. എന്തിനേറേ പറയുന്നു, ഒരു ചെറിയ ഏകകോശ ജീവിയെ പോലും അവൻ പൂർണ്ണമായി മനസിലാക്കിയിട്ടുണ്ടോ? മനുഷ്യൻ നിർമ്മിക്കുന്ന സൂപ്പർ കമ്പ്യൂട്ടറുകളുടെ ആവറേജ് ലൈഫ് സ്പാൻ അഞ്ച് വർഷം ആണ്. എന്നാൽ എല്ലാ സൂപ്പർ കമ്പ്യൂട്ടറുകളേക്കാളും സൂപ്പറായ മനുഷ്യന്റെ ആവറേജ് ലൈഫ് സ്പാൻ 70-നു മുകളിലാണ്. മനുഷ്യൻ നിർമ്മിച്ചിരിക്കുന്ന ഏതൊരു സിസ്റ്റത്തേക്കാളും മികച്ച സിസ്റ്റമായ ഈ പ്രപഞ്ചവും ആ പ്രപഞ്ചത്തിന്റെ ചരിത്രത്തിലെ ഏതൊ ഒരു നിമിഷത്തിൽ ഉത്ഭവിച്ച മനുഷ്യനുമൊക്കെ ഏത് ബുദ്ധിയുടെ ഫലമാണ്? ഇത്ര കൃത്യതയോടെ ഇവയൊക്കെ നിർമ്മിച്ചത് ആരാണ്? ഇത്രയും ഫൂൾ പ്രൂഫ് ആയ ഈ പ്രപഞ്ചം ഏതൊ ഒരു നിമിഷത്തിൽ സ്വയം ഉത്ഭവിക്കുകയും അതിലെ ഇത്രയും കോമ്പ്ലിക്കേറ്റഡ് ആയ എല്ലാ സംവിധാനവും സ്വയം ഉരുത്തിരിയുകയും ചെയ്തു എന്ന യുക്തിരഹിതമായ കഥ വിശ്വസിച്ചാൽ നീ നിരീശ്വരവാദി ആയി. മറിച്ച് തങ്ങൾക്ക് മനസിലാകാത്ത കാര്യങ്ങളുടെ പുറകിൽ ഒരു ശക്തിയുണ്ടെന്ന് വിശ്വസിച്ചാൽ നീ ഈശ്വരവിശ്വാസി ആയി. പക്ഷെ തമാശ ഇതൊന്നുമല്ല. ഈ പറഞ്ഞ കഥകളിൽ ആദ്യത്തെ കഥ വിശ്വസിച്ചാൽ മാത്രമേ നീ ശാസ്ത്രജ്ഞൻ ആകൂ എന്ന് വിവക്ഷിക്കുന്ന യുക്തിവാദികളാണ് യഥാർത്ഥ തമാശ. മനുഷ്യനു ഇനിയും മനസിലാക്കാൻ സാധിച്ചിട്ടില്ലാത്ത ഈ പ്രപഞ്ചത്തിന്റെ ഏതൊ ഒരു യുക്തിയിൽ ഇപ്പോൾ ലോകത്ത് വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ആണ് ഈ കുറിപ്പ് എഴുതാൻ കാരണമായത്. “മനുഷ്യനു ദോഷമായ ഈ വൈറസ് എന്തിനു ദൈവം സൃഷ്ടിക്കുന്നു?” എന്നാണു പലരുടെയും ചോദ്യം. ഈ പ്രപഞ്ചത്തെ മുഴുവൻ തന്നിലേക്ക് ചുരുക്കാനുള്ള മനുഷ്യന്റെ വിഫല ശ്രമത്തിന്റെ ഭാഗമാണു ഈ ചോദ്യവും എന്ന് ഒന്ന് മനസിരുത്തി ചിന്തിച്ചാൽ മനസിലാകും. കാരണം - മനുഷ്യനു ദോഷമായതെല്ലം പ്രപഞ്ചത്തിനു ദോഷമല്ല, മനുഷ്യനു ദോഷമായതെല്ലാം പ്രപഞ്ചയുക്തിക്ക് നിരക്കാത്തതുമല്ല. വിശ്വാസികളുടെ ഭാഷയിൽ പറഞ്ഞാൽ, മനുഷ്യനു ദോഷമായെന്ന് കരുതി, ഈ പ്രപഞ്ചത്തിൽ നടക്കുന്നതെല്ലാം ദൈവിക പദ്ധതിക്ക് വിരുദ്ധവുമല്ല. ഒരു ഉദാഹരണം പറയാം - കഴിഞ്ഞ ഏതാനും ദശകങ്ങളായി പരിസ്ഥിതിയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ അന്താരാഷ്ട്ര തലത്തിൽ തന്നെ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. ഈ പ്രപഞ്ചത്തിന്റെ കേന്ദ്രമാകാനുള്ള മനുഷ്യന്റെ ത്വരയും അവന്റെ ശാസ്ത്ര സാങ്കേതിക വിദ്യകളുമാണു ഇത്തരത്തിൽ പരിസ്ഥിതിയെ തകിടം മറിച്ചതിന്റെ പ്രധാന പ്രതികൾ. നമ്മുടെ പരിസ്ഥിതിയെ ഇന്നത്തെ നിലയിൽ ഡീസ്റ്റെബിലൈസ് ചെയ്തത് മനുഷ്യൻ തന്നെയാണ്. ഇത് ഒരു മതത്തിന്റെയും സംഭാവനയല്ല, മറിച്ച് ഈശ്വരവിശ്വാസികൾക്കും നിരീശ്വരവാദികൾക്കും ഇതിൽ പങ്കുണ്ട്. ഈശ്വരവിശ്വാസികളും നിരീശ്വരവാദികളുമായ മനുഷ്യർ തന്നെ വികസിപ്പിച്ചെടുത്ത ശാസ്ത്രത്തിനു ഇതിൽ വലിയ പങ്കുണ്ട്. എന്നിട്ട് ഈ പാരിസ്ഥിതിക പ്രശ്നങ്ങളെ ആത്മാർത്ഥതയോടെ നേരിടണം എന്ന് ലോകം മുഴുവൻ ആഹ്വാനം ചെയ്യുന്നതല്ലാതെ മനുഷ്യൻ അതിനു വേണ്ടി എന്താണു ചെയ്യുന്നത്? പരിസ്ഥിതിക്ക് ഏറ്റവും ദോഷകരമായ “പറക്കൽ” കുറക്കാൻ അവൻ തയാറായോ? വാഹനങ്ങൾ കുറക്കാനോ? കാട്ടിലും കാടിന്റെ അരികുകളിലും താമസിക്കുന്നവരെ കുറ്റം പറയുന്നതല്ലാതെ പ്രകൃതി സംരക്ഷണത്തിനു തന്റേതായ എന്ത് പ്രവൃത്തിയാണു മനുഷ്യൻ ചെയ്യുന്നത്? ഇനി മനുഷ്യൻ ചെയ്യുന്നില്ല എന്ന് കരുതി, ഈ പ്രപഞ്ചത്തിന്റെ അത്യുന്നതമായ ബുദ്ധിക്ക് അതിനെ സംരക്ഷിക്കാതിരിക്കാൻ കഴിയുമോ? ഹേ മനുഷ്യാ, ലോകത്തിലെ ഒരു ശക്തിക്കും തടയാനാവില്ല എന്ന് കരുതിയ നിന്റെ ഓട്ടവും ചാട്ടവും പറക്കലുമൊക്കെ, നിന്റെ നഗ്നനേത്രങ്ങൾക്ക് പോലും കണ്ടെത്താനാകാത്ത ഒരു സൂക്ഷ്മാണു നിശ്ചലമാക്കിയത് നീ കാണുന്നില്ലേ? ഇനിയെങ്കിലും മനസിലാക്കൂ... നീ ഈ ലോകത്തിന്റെ കേന്ദ്രബിന്ദു അല്ല. പ്രപഞ്ചത്തിന്റെ ഒരു ഭാഗം മാത്രമാണു നീ. ആ നീ സ്വയം പ്രപഞ്ചത്തിന്റെ വൈറസ് ആകരുത്. ആയാൽ ആ വൈറസിനെ എടുത്ത് മാറ്റാനും ഈ പ്രപഞ്ചത്തിന്റെ യുക്തിക്കും ബുദ്ധിക്കും കഴിയും. ചില കണ്ണീരുകൾക്കിടയിലും സുവിശേഷങ്ങൾ ഉണ്ടാകും. ഇന്ന് നിന്റെ ലോകം നിശ്ചലമായിട്ടുണ്ടെങ്കിൽ, ഊർദ്ധശ്വാസം വലിക്കുന്ന പ്രപഞ്ചത്തിനു അത് ഒരു ചെറിയ പ്രതീക്ഷയാണ്. അതുകൊണ്ട്, പ്രപഞ്ചത്തിന്റെ യുക്തിയെ ചോദ്യം ചെയ്യുകയല്ല വേണ്ടത്. മറിച്ച് നമുക്ക് എങ്ങനെ മാറാം എന്ന് ചിന്തിക്കുകയാണു വേണ്ടത്. പ്രപഞ്ച രഹസ്യങ്ങളുടെ നൂറിലൊരു അംശം പോലും മനസിലാക്കിയിട്ടില്ലാത്ത നാം പ്രപഞ്ചത്തിന്റെ യുക്തിയെ കുറ്റപ്പെടുത്തുന്നതിൽ എന്ത് അർത്ഥമാണുള്ളത്‌? വിശ്വാസികളുടെ ഭാഷയിൽ പറഞ്ഞാൽ, ദൈവിക പദ്ധതികൾ മനുഷ്യബുദ്ധിക്ക് അപ്രാപ്യമാണ്. അത് മനുഷ്യന്റെ മാത്രമല്ല, സകല പ്രപഞ്ചത്തിന്റെയും നന്മക്കുവേണ്ടിയുള്ളതാണ്. അഹം എന്ന ഭാവം മാറ്റിവച്ച്, നാം ആണു ഈ പ്രപഞ്ചത്തിന്റെ കേന്ദ്രബിദ്ധു എന്ന ചിന്ത മാറ്റിവച്ച് നമ്മുടെ പ്രവൃത്തികളെ രൂപപ്പെടുത്തുവാൻ ദൈവം നമുക്ക് തരുന്ന അവസരങ്ങൾ ആണു ചില രോഗങ്ങളും കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളുമൊക്കെ. സുവിശേഷം എന്നാൽ നമുക്ക് സന്തോഷം തരുന്ന വാർത്തകൾ അല്ല, പ്രപഞ്ചത്തിന്റെയും നമ്മുടെയും നന്മക്കു വേണ്ടിയുള്ള വാർത്തകൾ ആണ്. കൊറോണയിൽ നിന്നു പോലും പ്രകൃതിക്ക് നന്മ ഉളവാകും. ദൈവത്തിന്റെ പദ്ധതികൾ നമുക്ക് അജ്ഞേയമത്രേ! ബിബിൻ
A scientist 2020-05-17 14:00:51
The scientific community won't either agree with Trump because he excluded them. First he has to establish with evidence that China purposely released the virus. The scientific community think the source of the virus may be from animal. And, there are lots of wet markets in china. But if it is from the lab, that must be established Most of the people supports Trump has no science background. They are from his base making noises.
Boby Varghese 2020-05-17 12:24:47
World community may be against China. But our Obama, Biden, Nancy Pelosi, Chucky Schumer, China News Network [CNN] etc are all in the China basket.
E=Mc2 2020-05-17 14:57:53
Trump doesn't have any clue what science is so does his supporters.
The History 2020-05-17 16:18:56
The history of human coronaviruses began in 1965 when Tyrrell and Bynoe1 found that they could passage a virus named B814. It was found in human embryonic tracheal organ cultures obtained from the respiratory tract of an adult with a common cold. The presence of an infectious agent was demonstrated by inoculating the medium from these cultures intranasally in human volunteers; colds were produced in a significant proportion of subjects, but Tyrrell and Bynoe were unable to grow the agent in tissue culture at that time. At about the same time, Hamre and Procknow2 were able to grow a virus with unusual properties in tissue culture from samples obtained from medical students with colds. Both B814 and Hamre's virus, which she called 229E, were ether-sensitive and therefore presumably required a lipid-containing coat for infectivity, but these 2 viruses were not related to any known myxo- or paramyxoviruses. While working in the laboratory of Robert Chanock at the National Institutes of Health, McIntosh et al3 reported the recovery of multiple strains of ether-sensitive agents from the human respiratory tract by using a technique similar to that of Tyrrell and Bynoe. These viruses were termed “OC” to designate that they were grown in organ cultures.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക