Image

സ്‌പെയ്‌നില്‍ അന്താരാഷ്ട്ര യാത്രാ നിരോധനം ജൂണ്‍ 15 വരെ നീട്ടി

Published on 17 May, 2020
സ്‌പെയ്‌നില്‍ അന്താരാഷ്ട്ര യാത്രാ നിരോധനം ജൂണ്‍ 15 വരെ നീട്ടി


മാഡ്രിഡ്: അന്താരാഷ്ട്ര യാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം സ്‌പെയ്ന്‍ ജൂണ്‍ പതിനഞ്ചു വരെ നീട്ടി. അനിവാര്യമായ യാത്രകള്‍ക്കു മാത്രം ഇളവ് ലഭിക്കും.

രാജ്യത്ത് പുതിയതായി എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ നേരത്തെ തന്നെ നിര്‍ബന്ധമാക്കിയിരുന്നു. കര, കടല്‍, ആകാശം എന്നിവ വഴി നിലവില്‍ സ്പാനിഷ് പൗരന്‍മാര്‍ക്കോ സ്പാനിഷ് റെസിഡന്‍സ് പെര്‍മിറ്റ് ഉള്ളവര്‍ക്കോ മാത്രമേ ഇപ്പോള്‍ രാജ്യത്തെത്താന്‍ അനുവാദമുള്ളൂ.

ദീര്‍ഘദൂര ട്രക്കുകള്‍ ഓടിക്കുന്നവര്‍ക്കും ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കും കെയര്‍ ജീവനക്കാര്‍ക്കും നയതന്ത്ര പ്രതിനിധികള്‍ക്കും ജോലിപരമായ യാത്രകള്‍ക്ക് നിയന്ത്രണത്തില്‍ ഇളവ് നല്‍കും.

ടൂറിസം രക്ഷാ പാക്കേജുമായി ഫ്രാന്‍സ്

പാരീസ്: ഫ്രഞ്ച് സമ്പദ് വ്യവസ്ഥയുടെ പ്രധാന കണ്ണികളിലൊന്നായ ടൂറിസം മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയാറാക്കി. പതിനെട്ടു ബില്യന്‍ യൂറോയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്.

ഏറ്റവും തിരക്കേറിയ ടൂറിസ്റ്റ് സീസണായ വേനലവധിക്കാലം നഷ്ടപ്പെടുത്താതെ മുന്നോട്ടു പോകാനുള്ള ശ്രമത്തിലാണ് സര്‍ക്കാരും ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കന്പനികളും.

അതേസമയം, അന്താരാഷ്ട്ര യാത്രകള്‍ക്കു നിയന്ത്രണം തുടരുന്ന സാഹചര്യത്തില്‍ പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കുക മാത്രമായിരിക്കും ഇപ്പോള്‍ മുന്നിലുള്ള വഴി.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക