Image

മണിയുടെ പ്രസംഗം തെറ്റായിപ്പോയി: പിണറായി

Published on 27 May, 2012
മണിയുടെ പ്രസംഗം തെറ്റായിപ്പോയി: പിണറായി
തിരുവനന്തപുരം: സിപിഎം വര്‍ഗ്ഗശസ്‌ത്രുക്കളെ കൊന്നിട്ടുണ്ടെന്ന സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടെ പരാമര്‍ഷം തെറ്റായിപ്പോയെന്ന്‌ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പ്രസംഗം പാര്‍ട്ടിയുടെ നിലപാടുകളില്‍ നിന്നുള്ള വ്യതിയാനമാണ്‌. ശത്രുക്കള്‍ വളഞ്ഞിട്ടു കൊത്താന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ നേതാക്കള്‍ അനാവശ്യമായി എന്തെങ്കിലും പറഞ്ഞാല്‍ അത്‌ ശത്രുക്കള്‍ പാര്‍ട്ടിക്കെതിരെ ഉപയോഗിക്കും. വിവാദങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. അതുകൊണ്ട്‌ ആരുംതന്നെ പരസ്യ പ്രസ്‌താവനകള്‍ നടത്തരുത്‌. ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും കരുതല്‍ വേണം. പാര്‍ട്ടി ശത്രുക്കള്‍ കരുതിയിരിക്കുകയണ്‌. അതുകൊണ്ട്‌ പാര്‍ട്ടി സഖാക്കള്‍ക്ക്‌ ജാഗ്രത വേണമെന്നും എ.കെ.ജി. സെന്ററില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിണറായി പറഞ്ഞു.

പാര്‍ട്ടിക്കെതിരായ അക്രമങ്ങളെ ബഹുജനങ്ങളെ അണിനിരത്തിയാണ്‌ പാര്‍ട്ടി നേരിട്ടതെന്നും പിണറായി പറഞ്ഞു. ബഹുജനങ്ങള്‍ അണിനിരക്കുമ്പോള്‍ അക്രമികള്‍ ഒറ്റപ്പെടുകയാണ്‌ ചെയ്യാറുള്ളത്‌. ഇതാണ്‌ പാര്‍ട്ടി സ്വീകരിച്ച നടപടി. ഒരു പാര്‍ട്ടിയെയും അക്രമങ്ങളിലൂടെയും തകര്‍ക്കാന്‍ കഴിയില്ല. പാര്‍ട്ടി നേതാക്കള്‍ പരസ്യപ്രസ്‌താനകളൊന്നും നടത്തരുതെന്നും പിണറായി ആവശ്യപ്പെട്ടു. എന്നാല്‍ വാര്‍ത്താലേഖകരുടെ കൂടുതല്‍ ചോദ്യങ്ങളില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക