Image

മണിയുടെ പരാമര്‍ശം: തീവ്രവാദികളുടേതെന്ന്‌ നരേന്ദ്ര മോഡി

Published on 27 May, 2012
മണിയുടെ പരാമര്‍ശം: തീവ്രവാദികളുടേതെന്ന്‌ നരേന്ദ്ര മോഡി
അഹമ്മദാബാദ്‌: വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്ന പാര്‍ട്ടി നേതാക്കള്‍ക്കെതിരേ നേതൃത്വം നടപടിയെടുക്കാത്തതെന്തെന്ന്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി ചോദിച്ചു. സിപിഎം രാഷ്‌ട്രീയ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്ന ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിയുടെ വിവാദമായ വെളിപ്പെടുത്തലുകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ്‌ മോഡി വിമര്‍ശനം ഉന്നയിച്ചത്‌. മണിയുടെ ഭാഷ തീവ്രവാദികളുടെയും മാവോവാദികളുടേതുമാണെന്ന്‌ മോഡി പറഞ്ഞു. മണിക്കെതിരേ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും മനുഷ്യാവകാശ കമ്മീഷനും ഉടന്‍ നടപടി സ്വീകരിക്കണമെന്നും മോഡി ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക