Image

റവ.ഡോ. ഏബ്രഹാം വെട്ടുവേലില്‍ പ്രൊവിന്‍ഷ്യാള്‍

ജോയിച്ചന്‍ പുതുക്കുളം Published on 14 July, 2011
റവ.ഡോ. ഏബ്രഹാം വെട്ടുവേലില്‍ പ്രൊവിന്‍ഷ്യാള്‍
ഷിക്കാഗോ: മിഷനറീസ്‌ ഓഫ്‌ സെന്റ്‌ ഫ്രാന്‍സീസ്‌ ഡി സാലസ്‌ (എം.എസ്‌.എഫ്‌.എസ്‌) സഭയുടെ സൗത്ത്‌ വെസ്റ്റ്‌ പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യാളായി റവ.ഡോ. ഏബ്രഹാം വെട്ടുവേലില്‍ സ്ഥാനമേറ്റു.

വാഷിംഗ്‌ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മനശാസ്‌ത്രത്തില്‍ ഡോക്‌ടറേറ്റ്‌ നേടിയശേഷം അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ റവ.ഡോ. വെട്ടുവേലില്‍ ആത്മീയ ശുശ്രൂഷകള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്‌. തികഞ്ഞ വാഗ്‌മിയും, ധ്യാനഗുരുവുമായ അദ്ദേഹം ക്ലസുകളും, ധ്യാനശുശ്രൂഷകളുമായി ലോകമെമ്പാടും യാത്ര ചെയ്‌തിട്ടുണ്ട്‌.

കഴിഞ്ഞ നാലുവര്‍ഷമായി എം.എസ്‌.എഫ്‌.എസ്‌ സഭയുടെ ജനറല്‍ കൗണ്‍സിലറായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ഈ കാലയളവിലും വചന പ്രഘോഷണം തന്റെ ദൗത്യമായി കരുതി, വൈദീകര്‍ക്കും അത്മായര്‍ക്കുമായി നിരവധി ധ്യാനങ്ങള്‍ നടത്തിയിട്ടുണ്ട്‌. വാഴൂര്‍ ഇളങ്ങോയി ഹോളിക്രോസ്‌ ഇടവകാംഗമാണ്‌.

1838-ല്‍ ഫ്രാന്‍സില്‍ സ്ഥാപിതമായ എം.എസ്‌.എഫ്‌.എസ്‌ എന്ന ഈ മിഷനറി സഭ ഇന്ന്‌ യൂറോപ്പ്‌, ഏഷ്യ, അമേരിക്ക, ആഫിക്ക, ഓഷ്യാനിയ, സൗത്ത്‌ അമേരിക്ക തുടങ്ങി 24 രാജ്യങ്ങളിലായി മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ക്രസ്‌തുവിനെ അറിയാത്ത ജനങ്ങളുടെ ഇടയില്‍ ക്രിസ്‌തുവിന്റെ സുവിശേഷം അറിയിക്കുന്നതിനൊപ്പം, സമൂഹത്തിന്റെ ഏറ്റവും താഴെതട്ടില്‍ കഴിയുന്ന നിര്‍ദ്ധനരും നിരാലംബരും, പീഡിതരുമായവരുടെ ഉന്നമനത്തിനുവേണ്ടി വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച്‌ നടപ്പാക്കിവരുന്നു.
റവ.ഡോ. ഏബ്രഹാം വെട്ടുവേലില്‍ പ്രൊവിന്‍ഷ്യാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക