Image

പാര്‍ട്ടി വിട്ടവരെ കൊല്ലേണ്ട, കൈകാര്യം ചെയ്‌താല്‍ മതി: ടി.കെ. ഹംസ

Published on 27 May, 2012
പാര്‍ട്ടി വിട്ടവരെ കൊല്ലേണ്ട, കൈകാര്യം ചെയ്‌താല്‍ മതി: ടി.കെ. ഹംസ
ചാവക്കാട്‌: പാര്‍ട്ടിവിട്ടവരേയും പാര്‍ട്ടിക്കെതിരേ നീങ്ങുന്നവരേയും കൊല്ലേണ്ട കാര്യമെന്നും അവര്‍ക്ക്‌ നല്ല അടികൊടുത്താല്‍ മതിയെന്നും സി.പിഎം നേതാവ്‌ ടി.കെ. ഹംസ വ്യക്തമാക്കി. ഇന്നലെ നടന്ന ചാവക്കാട്‌ ഏരിയ കമ്മിറ്റിയുടെ നയ വിശദീകരണ യോഗത്തിലാണ്‌ അടി കൊടുക്കേണ്ടവരുടെ പട്ടിക പ്രഖ്യാപിച്ചത്‌. വിട്ടുപോയവരെ കൊല്ലണമെങ്കില്‍ ആദ്യം കൊല്ലേണ്ടത്‌ എംവിആറിനെയാണ്‌. പക്ഷെ കൊല്ലണമെന്നു പറയില്ലെന്നും ഹംസ പറഞ്ഞു. ഗൗരിയമ്മയാണു കൈകാര്യം ചെയ്യപ്പെടേണ്ട രണ്ടാമത്തെയാള്‍. പുതിയാപ്ലയെ കിട്ടും മുന്‍പു മന്ത്രിസ്‌ഥാനം കൊടുത്ത പാര്‍ട്ടിയെ കുത്തിമുറിവേല്‍പിച്ചാണു ഗൗരിയമ്മ പോയത്‌. ഒരു കല്ലെങ്കിലും എടുത്തെറിയേണ്ടതായിരുന്നു. അബ്‌ദുല്ലക്കുട്ടിയുടെ ഒരു കാല്‍ എങ്കിലും അടിച്ചൊടിക്കണ്ടേ അദ്ദേഹം ചോദിച്ചു.

കണ്ണൂരില്‍ ഒന്നു കൈവയ്‌ക്കണമെങ്കില്‍ എന്തെങ്കിലും പ്രയാസമുണ്ടോ? സെല്‍വരാജിനു നല്ലൊരു അടിയെങ്കിലും കൊടുക്കണമായിരുന്നെന്നും ഹംസ പറഞ്ഞു. പാര്‍ട്ടിക്ക്‌ അങ്ങനൊരു നയമില്ലാത്തതിനാല്‍ ചെയ്യുന്നില്ല. പട്ടിക തയാറാക്കി കൊല്ലുന്നതെക്കുറിച്ച്‌ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി നടത്തിയ വെളിപ്പെടുത്തലിനെയും ഹംസ ന്യായീകരിച്ചു. മണി ആരെയും കൊന്ന കാര്യമല്ല പറഞ്ഞത്‌. ഭാഷാ സ്വാധീനക്കുറവുള്ളതുകൊണ്ടു പറഞ്ഞപ്പോള്‍ അങ്ങനെ ആയിപ്പോയതാണെന്നും ഹംസ വെളിപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക