Image

സന്തോഷ് ട്രോഫി: തമിഴ്നാട്-സര്‍വീസസ് ഫൈനല്‍ ഇന്ന്

Published on 27 May, 2012
സന്തോഷ് ട്രോഫി: തമിഴ്നാട്-സര്‍വീസസ് ഫൈനല്‍ ഇന്ന്
കട്ടക്ക്: അറുപത്തിയാറാമത് സ ന്തോഷ് ട്രോഫി ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടത്തില്‍ തമിഴ്നാടിന്റെ ചുണക്കുട്ടികള്‍ ഇന്നു സര്‍വീസസിനെ നേരിടും. നാല്‍പ്പതുവര്‍ഷത്തിനുശേഷമാണ് തമിഴ്നാട് ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്നത്. സെമിയില്‍ 2-0 ത്തിനു മണിപ്പൂരിനെയാണ് തമിഴ്നാട് തകര്‍ത്തത്. മണിപ്പുരിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയാണ് തമിഴ്നാട് ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്നത്. 35-ാം മിനിറ്റില്‍ റീഗനും 86-ാം മിനിറ്റില്‍ എം.ഡേവിഡുമാണ് തമിഴ്നാടിനു വേണ്ടി സ്കോര്‍ ചെയ്തത്. 1972നു ശേഷം ഇതാദ്യമായാണ് തമിഴ്നാട് സന്തോഷ് ട്രോഫിയുടെ ഫൈനലില്‍ കടക്കുന്നത്. തിങ്കളാഴ്ച നടക്കുന്ന ഫൈനലില്‍ സര്‍വീസസാണ് തമിഴ്നാടിന്റെ എതിരാളികള്‍. ഫൈനലില്‍ കടക്കുമ്പോള്‍ തമിഴ്നാട് നന്ദിപറയുന്നത് കേരളത്തോടാണ്. മലയാളി താരം അഖില്‍ സോമന്റെ ഉജ്വലപ്രകടനമാണ് തമിഴ്നാടിനെ ഫൈനലിലെത്തിച്ചത്. ഗോളെന്ന് ഉറപ്പായ തമിഴ്നാടിന്റെ നിരവധി അവസരങ്ങളാണ് അഖിലിന്റെ പ്രതിരോധത്തില്‍ തകര്‍ന്നത്. ചങ്ങനാശ്ശേരി തുരുത്തി തകിടിയേല്‍ സോമന്റെയും സതിയുടെയും മൂന്നു മക്കളില്‍ മൂത്തയാളായ അഖില്‍ ചെന്നൈ ആര്‍പിഎഫിനു വേണ്ടി കളിക്കുകയാണിപ്പോള്‍. തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശിയായ ഡി.എഡിസണും മണിപ്പുരിനെതിരേ തമിഴ്നാടിനു വേണ്ടി കളിച്ചിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക