Image

നേപ്പാള്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു

Published on 27 May, 2012
നേപ്പാള്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു
കാഠ്മണ്ഡു: രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് നേപ്പാള്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. നവംബര്‍ 22നു തെരഞ്ഞെടുപ്പു നടത്തുമെന്നു പ്രധാനമന്ത്രി ബാബുറാം ഭട്ടറായി പ്രഖ്യാപിച്ചു. ഭരണഘടന രൂപവത്കരിക്കാനുള്ള സമയം ഞായറാഴ്ച അവസാനിച്ചതോടെയാണ് പ്രധാനമന്ത്രി പാര്‍ലമെന്റ് പിരിച്ചുവിടാന്‍ നിര്‍ബന്ധിതനായത്. പുതിയ ഭരണഘടന നിര്‍മിക്കുന്നതു സംബന്ധിച്ചു വിവിധ രാഷ്ട്രീയ കക്ഷികള്‍ സമവായത്തില്‍ എത്തിയിരുന്നില്ല. ഇതേതുടര്‍ന്നാണ് പിരിച്ചുവിടല്‍ നടപടിയെന്ന് പ്രധാനമന്ത്രി അറിയിച്ചു. പുതിയ സര്‍ക്കാര്‍ അധികാരം ഏല്‍ക്കുന്നത് വരെ ഭട്ടറായി അധികാരത്തില്‍ തുടരും. ഒരു ദശാബ്ദം നീണ്ട ആഭ്യന്തര യുദ്ധത്തിനു ശേഷം 2008-ലാണ് നേപ്പാള്‍ പാര്‍ലമെന്റിലേക്കു തെരഞ്ഞെടുപ്പു നടന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക