മുംബൈ-പൂനെ എക്സ്പ്രസ് പാതയില്‍ വാഹനാപകടത്തില്‍ 26 പേര് മരിച്ചു
Published on 27 May, 2012
മുംബൈ: മഹാരാഷ്ട്രയില്‍ മുംബൈ-പൂനെ എക്സ്പ്രസ് പാതയിലുണ്ടായ
വാഹനാപകടത്തില്‍ 26 പേര് മരിച്ചു. അര്‍ധരാത്രിക്ക് ശേഷം ഖാലാപൂരിന്
സമീപമായിരുന്നു അപകടം. 26 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അമിത
വേഗത്തിലെത്തിയ ഒരു ടെമ്പോവാന്‍ സ്വകാര്യ മിനി ബസിലേക്ക്
ഇടിച്ചുകയറുകയായിരുന്നു. പൂനെയില്‍ നിന്നും വടക്കുകിഴക്കന്‍ മുംബൈയിലെ
ഗാട്ട്കോപാറില് ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയവരാണ് മിനി
ബസിലുണ്ടായിരുന്നത്. സാങ്കേതിക തകരാര്‍ മൂലം ബസ് റോഡില്‍
നിര്‍ത്തിയിട്ടിരിക്കുകയായിരുന്നെന്നും വിവരമുണ്ട്. മരിച്ചവരില്‍ നാല്
കുട്ടികളും ഉള്‍പ്പെടും. പരിക്കേറ്റവരെ പാന്‍വേലിലെ എംജിഎം ആശുപത്രിയിലും
പൂനെയിലെ സസൂണ്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല