Image

ചൈനയില്‍ ഭൂചലനം: ആളപായമില്ല

Published on 27 May, 2012
ചൈനയില്‍ ഭൂചലനം: ആളപായമില്ല
ബെയ്ജിംഗ്: ചൈനയില്‍ ഭൂചലനം. വടക്കന്‍ ചൈനീസ് മേഖലയായ ഹേബീ പ്രവിശ്യയിലും തലസ്ഥാനമായ ബെയ്ജിംഗിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ടാങ്സാന്‍ നഗരത്തിന്റെയും ഹേബീയിലെ ലുവാന്‍സിയാന്‍ കൌണ്ടിയുടെയും അതിര്‍ത്തിമേഖലയില്‍ എട്ടു കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ടാങ്സാനില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള വന്‍ നഗരങ്ങളായ ബെയ്ജിംഗിലും ടിയാന്‍ജിയാനിലും പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു. ബെയ്ജിംഗില്‍ കെട്ടിടങ്ങള്‍ കുലുങ്ങിയതായി അനുഭവസ്ഥര്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക