Image

ചന്ദ്രശേഖരന്‍ വധം: മൊഴികള്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ഹൈക്കോടതിയിലേക്ക്

Published on 27 May, 2012
ചന്ദ്രശേഖരന്‍ വധം: മൊഴികള്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ഹൈക്കോടതിയിലേക്ക്
കോഴിക്കോട്: ചന്ദ്രശേഖരന്‍ വധത്തില്‍ അറസ്റിലായ പാര്‍ട്ടി നേതാക്കളുടെ മൊഴികള്‍ വാര്‍ത്തയാക്കുന്നതും പ്രസിദ്ധീകരിക്കുന്നതും വിലക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ഹൈക്കോടതിയെ സമീപിക്കുന്നു. കോഴിക്കോട് ജില്ലാ കമ്മറ്റിയാണ് കോടതിയെ സമീപിക്കുക. ജില്ലാ കമ്മറ്റിക്ക് വേണ്ടി സെക്രട്ടറി ടി.പി. രാമകൃഷ്ണനാകും അഭിഭാഷകനായ പി.വി. കുഞ്ഞികൃഷ്ണന്‍ മുഖേന ഹര്‍ജി നല്‍കുക. മൊഴികള്‍ പ്രസിദ്ധീകരിക്കുന്നത് കോടതിയലക്ഷ്യമാണെന്ന് 2010 ഡിസംബര്‍ 22 ലെ കോടതി വിധി പരാമര്‍ശിച്ച് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. അറസ്റിലാകുന്നവരുടെ മൊഴികള്‍ പുറത്തുവിടരുതെന്നും കോടതിയില്‍ മാത്രമേ ഇവ സമര്‍പ്പിക്കാവൂ എന്നുമാണ് ഈ വിധിയില്‍ പറയുന്നത്. കേസില്‍ അറസ്റിലായ പാര്‍ട്ടി നേതാക്കളുടേതെന്ന് പറഞ്ഞ് പുറത്തുവരുന്ന മൊഴികള്‍ പാര്‍ട്ടിക്ക് മാനഹാനിയുണ്ടാക്കുന്നുവെന്നും പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ക്ക് ഇടാക്കുന്നുവെന്നുമാണ് സിപിഎം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുക. അതിനിടെ ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ വരുന്ന വാര്‍ത്തകള്‍ കുടുംബത്തിന് മാനഹാനിയുണ്ടാക്കുന്നുവെന്ന് കാണിച്ച് സി.എച്ച്. അശോകന്റെയും മറ്റുള്ളവരുടെയും ബന്ധുക്കളും കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. അശോകന് ഗുരുതരമായ രോഗങ്ങള്‍ ഉണ്ടെന്നും വേണ്ട വിധത്തിലുള്ള ചികിത്സ നല്‍കാന്‍ അന്വേഷണ സംഘം തയാറാകുന്നില്ലെന്നും അശോകന്റെ കുടുംബം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക